സാമൂഹിക വ്യാപനത്തെ കുറിച്ച് സര്‍ക്കാരിന് കൃത്യമായ സൂചനകളുണ്ടായിരുന്നു : പിസി വിഷ്ണുനാഥ്

Jul 25, 2020, 10:12 PM IST

സാമൂഹിക വ്യാപനമെന്നത് പെട്ടെന്ന് സംഭവിച്ചതല്ലെന്നും സര്‍ക്കാരിന് കൃത്യമായ സൂചനകളുണ്ടായിരുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് പി സി വിഷ്ണുനാഥ്. തിരുവനന്തപുരം ജില്ലയില്‍ മാസങ്ങള്‍ മുമ്പേ ഉറവിടമറിയാത്ത കേസുകള്‍ സ്ഥിരീകരിച്ചതോടെ സെന്റിനല്‍ സര്‍വൈലന്‍സ് കൂട്ടിക്കൊണ്ട് നടപടിയെടുക്കണമായിരുന്നുവെന്നും വിഷ്ണുനാഥ് ന്യൂസ് അവറില്‍ പറഞ്ഞു.