ഫീലിംഗ് ക്രേസി വിത്ത് ബിനീഷ് കോടിയേരി എന്നാണ് പോസ്റ്റ്, പിന്നെന്തിനാണ് കള്ളം പറയുന്നത്: പികെ ഫിറോസ്

Sep 2, 2020, 8:49 PM IST

മുഹമ്മദ് അനൂപിനായി ബിനീഷ് പണം മുടക്കിയ റസ്റ്ററന്റില്‍ വെച്ചാണ് മയക്കുമരുന്ന് ഇടപാട് നടന്നതെന്ന് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. റോയല്‍ സ്യൂട്ട്‌സ് എന്ന അപാര്‍ട്ട്‌മെന്റിലും ബിനീഷ് സ്ഥിര സന്ദര്‍ശകനായിരുന്നു. സ്വപ്‌നയെയും സന്ദീപിനെയും ബെംഗളൂരുവില്‍ വെച്ച് കസ്റ്റഡിയിലെടുത്ത ദിവസം ഇരുവരും തമ്മില്‍ 26 തവണ വിളിച്ചുവെന്നും ഫിറോസ് ആരോപിച്ചു.