ചിത്രം വരച്ചും കുട്ടികളോട് സംവദിച്ചും വീട്ടില്‍ ചുരുങ്ങാതിരുന്നവര്‍, 'ജീവിതം കൊറോണക്കാലത്ത്'..

May 1, 2020, 6:01 PM IST

മിമിക്രി കലാകാരനായും, സിനിമാക്കാരനായും നമുക്ക് കോട്ടയം നസീറിനെ അറിയും. എന്നാല്‍, അടച്ചിരിക്കലിന്റെ ഇക്കാലത്ത് അദ്ദേഹം വരച്ച കുറെ ചിത്രങ്ങളും അവയുടെ വിശേഷങ്ങളും കാണാം. ലോക്ക് ഡൗണ്‍ കാലത്ത് കുട്ടികള്‍ക്ക് കരുതലും സഹായവുമായി അവരോട് സംവദിക്കുകയാണ് നിഷ് അംഗങ്ങള്‍. കൊറോണയ്ക്ക് പിന്നിലെ വൈറസിന് പിന്നിലെ ശാസ്ത്ര രഹസ്യങ്ങളും അറിയാം. കൂട്ടുകാരോടൊത്ത് കളിക്കാനാവാതെ വരകളുടെ ലോകത്തായ യുകെജിക്കാരി വര്‍ണ്ണനയുടെ വിശേഷങ്ങള്‍ കാണാം. 'ജീവിതം കൊറോണക്കാലത്ത്'..