ഇഐഎ അന്തിമ വിജ്ഞാപനം ,കർണ്ണാടക ഹൈക്കോടതിയുടെ ഇടപെടൽ

Sep 7, 2020, 12:57 PM IST

പരിസ്ഥിതി ആഘാത പഠനം കരട് വിജ്ഞാപനം വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. അന്തിമ വിജ്ഞാപനം ഇറക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ് കേന്ദ്രസർക്കാർ. അതിനിടെയാണ് കർണ്ണാടക ഹൈക്കോടതിയുടെ ഇടപെടൽ. കേസിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ വനം പരിസ്ഥിതി മന്ത്രാലയം പരിസ്ഥിതി ആഘാത പഠനം അന്തിമ വിജ്ഞാനപനം ഇറക്കാൻ പാടില്ലെന്നാണ് ഹൈക്കോടതി നൽകിയിരിക്കുന്ന നിർദ്ദേശം.