'ഞാനൊരു ഹിന്ദുവാണ്, അതുകൊണ്ട് വര്‍ഗീയവാദിയാവണോ?' ശ്രീകുമാരന്‍ തമ്പി ചോദിക്കുന്നു

Mar 16, 2019, 11:05 AM IST

ശബരിമല യുവതീപ്രവേശനം തെരഞ്ഞെടുപ്പില്‍ വോട്ടിനെ സ്വാധീനിക്കുമെന്നും അത് എല്‍ഡിഎഫിന് അനുകൂലമാകുമെന്നും കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. ആള്‍ക്കൂട്ടത്തെ വോട്ടാക്കിയ ചരിത്രമില്ലാത്ത പാര്‍ട്ടിയാണ് ബിജെപിയെന്നും എല്ലാ ആചാരങ്ങളും മാറണമെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ഇലക്ഷന്‍ എക്‌സ്പ്രസില്‍ പറഞ്ഞു.