ഇരയുടെ മാതാപിതാക്കളോടൊപ്പമുള്ള ചിത്രം പ്രചരിപ്പിച്ചു, ബിന്ദു കൃഷ്ണയ്ക്ക് എതിരെ പോക്‌സോ കേസ്

Mar 24, 2019, 10:16 AM IST

ഓച്ചിറയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തെ തുടര്‍ന്ന് ഉപവാസമിരുന്ന ബിന്ദു കൃഷ്ണ കുട്ടിയുടെ മാതാപിതാക്കളുടെ കൂടെ നിന്ന് ചിത്രമെടുത്ത് ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചിരുന്നു. പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ഇരയായ കുട്ടിയുടെ മാതാപിതാക്കളോടൊപ്പമുള്ള ചിത്രം പ്രചരിപ്പിച്ചതിനാണ് ബിന്ദുവിനെതിരെ കേസെടുത്തതെന്ന് പൊലീസ്.