ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ് കേസ്; ക്വട്ടേഷന്‍ നല്‍കിയത് രവി പൂജാരിയുടെ സംഘം

Apr 12, 2019, 9:46 AM IST

കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ് കേസില്‍ രണ്ട് പേര്‍ പിടിയിലായി. അധോലോക കുറ്റവാളിയായ രവി പൂജാരിയുടെ കാസര്‍കോടുള്ള സംഘം പ്രതിഫലമായി 30,000 രൂപ ഇവര്‍ക്ക് നല്‍കിയെന്നാണ് പൊലീസിനോട് പറഞ്ഞത്. ആലുവ സ്വദേശിയായ ബിലാല്‍, പനമ്പിള്ളി സ്വദേശിയായ വിപിന്‍ വര്‍ഗീസ് എന്നിവരാണ് പിടിയിലായത്.