സൂര്യാഘാതമേല്‍ക്കാതെ ശ്രദ്ധിക്കാം; മാര്‍ഗങ്ങള്‍ ഇവയൊക്കെ

Mar 24, 2019, 6:42 PM IST

കേരളത്തില്‍ ചൂട് കൂടിവരുന്ന സാഹചര്യത്തില്‍ സൂര്യാഘാതം വരാതെയിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ്. ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ മാത്രം ധരിക്കുക. ചുരുങ്ങിയത് 12 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണമെന്നും ആരോഗ്യമേഖലയിലെ വിദഗ്ധര്‍ പറയുന്നു.