വാസവനെതിരെ തോമസ് ചാഴികാടന്‍ പോരെന്ന് ഒരുവിഭാഗം, തീരും മുമ്പ് യോഗം പിരിച്ചുവിട്ടു

Mar 12, 2019, 5:27 PM IST

കോട്ടയം സീറ്റില്‍ തോമസ് ചാഴികാടനെ മത്സരിപ്പിക്കുന്നതിനെതിരെ കേരള കോണ്‍ഗ്രസ് കോട്ടയം നിയോജകമണ്ഡലം യോഗത്തില്‍ കടുത്ത വിമര്‍ശനം. സിപിഎം സ്ഥാനാര്‍ത്ഥി വി എന്‍ വാസവനെതിരെ നിര്‍ത്താന്‍ പറ്റിയ സ്ഥാനാര്‍ത്ഥിയല്ലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിമര്‍ശനം.