ചട്ടലംഘന പരാതികളുമായി കൊല്ലത്ത് എല്‍ഡിഎഫും യുഡിഎഫും; സമൂഹമാധ്യമങ്ങളിലും പോരാട്ടം ശക്തം

Apr 14, 2019, 6:06 PM IST

മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദ്രന്‍ പ്രസംഗിച്ചുവെന്നാണ് ഇടതുമുന്നണി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്. ഡിവൈഎഫ്‌ഐ നടത്തിയ പൊതിച്ചോറ് വിതരണത്തില്‍ പ്രവര്‍ത്തകര്‍ കെഎന്‍ ബാലഗോപാലിന്റെ ചിത്രമുള്ള ടീഷര്‍ട്ട് ധരിച്ചതാണ് യുഡിഎഫ് ഉന്നയിച്ച ചട്ടലംഘനം.