അഭിമന്യു വധക്കേസിലെ വിചാരണ നടപടികള്‍ ഇന്നാരംഭിക്കും

Feb 4, 2019, 11:17 AM IST

കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തെന്ന് പൊലീസ് കണ്ടെത്തിയ 16 പ്രതികളുടെ വിചാരണയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്ന് തുടങ്ങുന്നത്. സെപ്തംബറില്‍ സമര്‍പ്പിച്ച ആദ്യ കുറ്റപത്രത്തെ അടിസ്ഥാനമാക്കിയാണ് വിചാരണ നടപടികള്‍.