ഹൈക്കോടതി പരാമര്‍ശങ്ങള്‍ സ്ത്രീപ്രവേശന വിധി നടപ്പാക്കാന്‍ തടസം; സ്റ്റേ ചെയ്യണമെന്ന് സര്‍ക്കാര്‍

Dec 3, 2018, 5:20 PM IST

ശബരിമലയിലെ സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട എല്ലാ കേസുകളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള 23 റിട്ട് ഹര്‍ജികളും സുപ്രീംകോടതിയിലേക്ക് മാറ്റണമെന്നും കേസുകളെല്ലാം സ്‌റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.