സൈബര്‍ ആക്ട് വെറുതെയാണെന്ന് ഭാഗ്യലക്ഷ്മി, ദുര്‍ബലമെന്ന് സമ്മതിച്ച് എം സി ജോസഫൈന്‍

Feb 8, 2019, 9:30 PM IST

രാജ്യത്തെ സൈബര്‍ നിയമങ്ങള്‍ ഒരു ഗൗരവവുമില്ലാതെയാണ് നടപ്പാക്കപ്പെടുന്നതെന്നും ആണ്‍മക്കളുമൊത്തുള്ള ചിത്രം പോസ്റ്റ് ചെയ്ത താനത് അനുഭവിച്ചതാണെന്നും ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഒരു നീതിയും നെറിയുമില്ലാത്ത പ്രതികരണം തനിക്കെതിരെ നടത്തിയിട്ടും അറസ്റ്റ് ചെയ്യപ്പെട്ടയാള്‍ ഒരു മണിക്കൂറില്‍ ജാമ്യം കിട്ടി ഇറങ്ങിയെന്നും ഭാഗ്യലക്ഷ്മി ന്യൂസ് അവറില്‍ പറഞ്ഞു.