ശബരിമലയില്‍ മോശം അരവണയെന്ന് പരാതിപ്പെട്ടവര്‍ക്കെതിരെ നടപടി വേണമെന്ന് ദേവസ്വം

Dec 7, 2018, 6:17 PM IST

ശബരിമലയില്‍ പഴക്കം ചെന്ന അരവണ വിറ്റെന്ന് പരാതിപ്പെട്ട നിലമ്പൂര്‍ സ്വദേശി രാധാകൃഷ്ണനും സംഘത്തിനുമെതിരെ നടപടി ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് സന്നിധാനം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ക്ഷേത്രത്തെ അപകീര്‍ത്തിപ്പെടുത്താനായി മന:പൂര്‍വം സൃഷ്ടിച്ച പരാതിയാണെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വാദം.