ആ റിമാന്‍ഡ് റിപ്പോര്‍ട്ട് തലതിരിഞ്ഞ ഏതോ പൊലീസുകാരന്‍ എഴുതിയതെന്ന് കോടിയേരി

Jan 5, 2019, 12:23 PM IST

പന്തളത്ത് കല്ലേറില്‍ ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകന്‍ ചന്ദ്രന്‍ ഉണ്ണിത്താന്‍ കൊല്ലപ്പെട്ട സംഭവത്തിലെ റിമാന്‍ഡ് റിപ്പോര്‍ട്ട് എഴുതിയത് ഏതോ തലതിരിഞ്ഞ പൊലീസുകാരനാകാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പന്തളത്തുണ്ടായ കല്ലേറ് ആസൂത്രിതമല്ല, സാന്ദര്‍ഭികം മാത്രമാണെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.