നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിന്റെ പകർപ്പ് നൽകണം;നടൻ ദിലീപ് സുപ്രീംകോടതിയിൽ

Dec 1, 2018, 4:26 PM IST

ഈ ആവശ്യമുന്നയിച്ച് വിചാരണ കോടതിയെയും,ഹൈക്കോടതിയെയും ദിലീപ് സമീപിച്ചിരുന്നു. എന്നാൽ രണ്ട് കോടതികളും ദിലീപിന്റെ ആവശ്യം തള്ളി.  ഇതേ ആവശ്യമുന്നയിച്ചാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.​ഗൂഢാലോചനയിൽ പങ്കില്ലെന്ന് തെളിയിക്കാൻ മെമ്മറി കാർഡ് ആവശ്യമാണെന്നാണ് ദിലീപിന്റെ വാദം.
എന്നാൽ പ്രോസിക്യൂഷൻ ഇതിനെ ശക്തമായി എതിർക്കുന്നു,ഒരിക്കലും പുറത്തുവിടാനാകാത്ത ദൃശ്യങ്ങളാണ് മെമ്മറി കാർഡിലുള്ളതെന്നും,അതുകൊണ്ടു തന്നെ ഇത് നൽകരുതെന്നും പ്രോസിക്യൂഷൻ.