മന്ത്രിമാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും അകമ്പടിയായി കുടുംബങ്ങളും, പ്രളയകാല ധൂര്‍ത്തെന്ന് ആരോപണം

Dec 10, 2018, 9:44 AM IST

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും കൂടാതെ രാഷ്ട്രീയനേതാക്കളും കുടുംബങ്ങളും തിരുവനന്തപുരത്തേക്ക് സ്വകാര്യവിമാനത്തില്‍ മടങ്ങിയതില്‍ ധൂര്‍ത്തെന്ന ആരോപണവുമായി കെ എസ് ശബരീനാഥന്‍ എം എല്‍ എ. ഇടതു രാജവാഴ്ചയുടെ കാലത്ത് പ്രളയകാല ധൂര്‍ത്ത് നടത്തുകയാണെന്ന് എം എല്‍ എ ആരോപിച്ചു. എന്നാല്‍, യാത്രികരെല്ലാം സ്വന്തം നിലയില്‍ പണമടയ്ക്കുമെന്ന് കമ്പനി അറിയിച്ചു.