സിബിഐ അന്വേഷണമാവശ്യപ്പെട്ട് കൃപേഷിന്റെ അച്ഛന്‍ കോടതിയിലേക്ക്

Feb 21, 2019, 11:13 AM IST

കാസര്‍കോട് ഇരട്ടക്കൊലപാതകത്തിന്റെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍. ഒറ്റയ്ക്ക് രണ്ടുപേരെ കൊല്ലാന്‍ ധൈര്യമുള്ള ആളല്ല പീതാംബരനെന്നും കൊല നടത്തിയത് പുറത്തുനിന്നുള്ളവരാണെന്നും കൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.