മിന്നല്‍ ഹര്‍ത്താല്‍ ആഹ്വാനങ്ങള്‍ വാര്‍ത്തയാക്കരുതെന്ന് മാധ്യമങ്ങളോട് ഹൈക്കോടതി

Feb 18, 2019, 12:03 PM IST

മിന്നല്‍ ഹര്‍ത്താലുകള്‍ നിയമവിരുദ്ധമായതിനാല്‍ അത് വാര്‍ത്തയാക്കരുതെന്ന് മാധ്യമങ്ങള്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. മിന്നല്‍ ഹര്‍ത്താലുകള്‍ നിയമവിരുദ്ധമാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തണമെന്നും ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ക്ക് കൂട്ടുത്തരവാദിത്വമുണ്ടാകുമെന്നും കോടതി പറഞ്ഞു.