വിഴിഞ്ഞം പദ്ധതിയില്‍ രാഷ്ട്രീയ ദുരുപയോഗമില്ല, ഉമ്മന്‍ചാണ്ടിയ്ക്ക് ക്ലീന്‍ചിറ്റ്

Dec 31, 2018, 5:34 PM IST

വിഴിഞ്ഞം പദ്ധതിയില്‍ രാഷ്ട്രീയ ദുരുപയോഗം നടന്നിട്ടില്ലെന്ന് വിഴിഞ്ഞം അഴിമതി ആരോപണം അന്വേഷിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കി. വ്യക്തിപരമായി ആരെങ്കിലും അഴിമതി നടത്തിയതായി കണ്ടെത്താനായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.