കൊട്ടിയടച്ച വാതില്‍ മുട്ടി തുറപ്പിക്കാനാകുമോ? എന്‍എസ്എസ് ഭിന്നതയില്‍ കോടിയേരി

Feb 25, 2019, 11:30 AM IST

വാതില്‍ കൊട്ടിയടച്ച സ്ഥലത്തുപോയി മുട്ടി തുറപ്പിക്കാനാകുമോ എന്ന് എന്‍എസ്എസുമായുള്ള ഭിന്നതയെക്കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പരസ്യമായാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വെള്ളാപ്പള്ളി നടേശനെ കണ്ടതെന്നും കൂടിക്കാഴ്ചയില്‍ അസ്വാഭാവികതയില്ലെന്നും അദ്ദേഹം പറഞ്ഞു.