വെള്ളാപ്പള്ളി നടേശന്റെ വീട്ടിലെത്തി ചര്‍ച്ചനടത്തി മുഖ്യമന്ത്രിയും നാലുമന്ത്രിമാരും

Feb 25, 2019, 11:06 AM IST

കണിച്ചുകുളങ്ങര തീര്‍ത്ഥാടനകേന്ദ്രത്തിന്റെ തറക്കല്ലിടലുമായി ബന്ധപ്പെട്ട് സ്ഥലത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ചര്‍ച്ച നടത്തി. പരിപാടിയെക്കുറിച്ചുള്ള ടൂറിസം വകുപ്പിന്റെ ഔദ്യോഗിക ഫ്‌ളക്‌സില്‍ വെള്ളാപ്പള്ളി നടേശന്റെ ചിത്രം ഇടംപിടിച്ചത് ശ്രദ്ധേയമാവുകയും ചെയ്തു.