Dec 26, 2018, 9:41 AM IST
നവോത്ഥാനമൂല്യങ്ങളുയര്‍ത്തി സര്‍ക്കാര്‍ നടത്തുന്ന വനിതാമതിലിനെ പ്രതിരോധിക്കാന്‍ ശബരിമല കര്‍മ്മസമിതിയുടെ പേരില്‍ ബി ജെ പി സംഘടിപ്പിക്കുന്ന അയ്യപ്പജ്യോതി തെളിയിക്കല്‍ ഇന്നുവൈകിട്ട് ആറുമണി മുതല്‍ 6.30 വരെ നടക്കും. മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള വരെ നടക്കുന്ന പരിപാടിയില്‍ മുന്‍ ഡി ജി പി ടി പി സെന്‍കുമാറിനും പി എസ് സി മുന്‍ ചെയര്മാന് കെ എസ് രാധാകൃഷ്ണനും പങ്കെടുക്കുന്നതും എന്‍ എസ് എസ് പിന്തുണ നല്‍കുന്നതും ബി ജെ പിക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്.