2020 ഏറ്റവും ചൂടുകൂടിയ വര്‍ഷമാകുമോ?

Gopika Suresh   | Asianet News
Published : Apr 30, 2020, 03:16 PM IST
2020 ഏറ്റവും ചൂടുകൂടിയ വര്‍ഷമാകുമോ?

Synopsis

യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്റെ -നോവ (NOAA)- കീഴിലുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ ഇന്‍ഫാര്‍മേഷന്‍ നടത്തിയ പഠനത്തിലാണ് ഈ വിവരം.

 2020 ഏറ്റവും ചൂടേറിയ വര്‍ഷമാകാന്‍ 75% സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്റെ -നോവ (NOAA)- കീഴിലുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ ഇന്‍ഫാര്‍മേഷന്‍ നടത്തിയ പഠനത്തിലാണ് ഈ വിവരം. ആഗോള താപനില സമയ-ശ്രേണി മാസംതോറും എത്രമാത്രം വ്യത്യാസപ്പെട്ടിരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയ സിമുലേഷനുകളാണ് ഈ കണക്കുകൂട്ടലിനു വേണ്ടി നോവ ഉപയോഗിച്ചത്.

നിലവിലെ വ്യതിചലനങ്ങളെയും ചരിത്രപരമായ ആഗോള വാര്‍ഷിക താപനില രേഖകളെയും അടിസ്ഥാനമാക്കിയാണ് 2020 ഏറ്റവും കൂടിയ താപനിലയുള്ള 10 വര്‍ഷങ്ങളില്‍ ഒന്നായിരിക്കുമെന്ന് കണക്കാക്കുന്നത്. 

നോവയുടെ നിഗമനങ്ങള്‍ ഇവയാണ്: 

1). 2020 ഏറ്റവും ചൂടേറിയ വര്‍ഷമാകാന്‍ 75% സാധ്യതയുണ്ട്.

 2).  ഏറ്റവും ചൂടുകൂടിയ 5 വര്‍ഷങ്ങളില്‍ ഒന്ന് 2020 ആകാന്‍ 99.94 ശതമാനവും സാധ്യതയുണ്ട്. 

3).  ഏറ്റവും ചൂടുകൂടിയ പത്തു വര്‍ഷങ്ങളില്‍ ഒന്നാകാന്‍ 99.99  ശതമാനം സാധ്യത. 

ഈ കണക്കുകൂട്ടലിനെ പ്രധാനമായും നിയന്ത്രിക്കുന്ന ഘടകങ്ങള്‍:

1) മുന്‍പുള്ള വാര്‍ഷിക ശരാശരി മൂല്യങ്ങളും പ്രതിമാസ കണക്കുകളുടെ വ്യത്യാസങ്ങളും  
2) ചരിത്രരേഖയിലെ മാസം തോറുമുള്ള ഏറ്റക്കുറച്ചിലുകളുടെ സ്ഥിതിവിവരക്കണക്കുകള്‍

ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നോവ ഈ സംഭാവ്യത അനുമാനങ്ങള്‍ കണക്കാക്കിയത്.

കൂടാതെ,  2020 ലെ ആദ്യ മൂന്നുമാസങ്ങളുടെ താപനില അനുസരിച്ച്  2020 പുതിയൊരു റെക്കോര്‍ഡ് ഇടാന്‍ 60 ശതമാനവും സാധ്യതയുണ്ടന്ന് നാസയിലെ ഗൊഡാര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സിന്റെ ഡയറക്ടറായ ഗാവിന്‍ സ്‌കിമിഡും പറയുന്നുണ്ട്. 

ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ജനുവരിയായിരുന്നു ഇക്കഴിഞ്ഞത്. ഫെബ്രുവരിയിലാണ് അന്റാര്‍ട്ടിക്കയില്‍ ആദ്യമായി 20 ഡിഗ്രി താപനിലയില്‍ കൂടുതല്‍ റെക്കോര്‍ഡ് ചെയ്തത്. കോവിഡ് ലോക്ക്ഡൗണ്‍ മൂലമുണ്ടായ ഹരിതഗൃഹ വാതക പുറംതള്ളലിലെ കുറവ് എങ്കിലും പ്രതീക്ഷ നല്‍കുന്നതാണ്. പാരീസ് എഗ്രിമെന്റും മറ്റും രാജ്യങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ വരും കാലങ്ങളില്‍ വലിയ രീതിയിലുള്ള പ്രത്യാഘാതങ്ങളാണ് സംഭവിക്കുകയെന്നാണ് ശാസ്ത്രലോകം ആശങ്കപ്പെടുന്നത്.

PREV
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ