ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിക്ക് ഭൂതകാലം കാണാൻ കഴിയുമോ?

By Web TeamFirst Published Sep 21, 2022, 2:39 PM IST
Highlights

ബഹിരാകാശത്തിന്റെ വിശാലമായ ദൂരങ്ങളിലൂടെ സഞ്ചരിച്ച് ഭൂമിയിലേക്ക് എത്തിച്ചേരാൻ പ്രകാശത്തിന് സമയം വേണം. നിങ്ങൾ കാണുന്ന എല്ലാ പ്രകാശവും - വിദൂര നക്ഷത്രങ്ങളുടെ മിന്നൽ മുതൽ ഏതാനും അടി അകലെയുള്ള നിങ്ങളുടെ മേശ വിളക്കിൽ നിന്നുള്ള പ്രകാശം വരെ - നിങ്ങളുടെ കണ്ണുകളിൽ എത്താൻ സമയമെടുക്കും.

ജൂലായ് 12 -നാണ് ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി (JWST) യിൽ എടുക്കപ്പെട്ട ആദ്യ ചിത്രം പുറത്തുവിട്ടുകൊണ്ട് ചരിത്രം സൃഷ്ടിച്ചത്. പ്രപഞ്ചത്തിന്റെ ഇതുവരെ എടുത്തിട്ടുള്ളതിൽ വച്ച് ഏറ്റവും ആഴമേറിയ ഫോട്ടോ എന്നാണ് ആ ചിത്രം വിശേഷിപ്പിക്കപ്പെടുന്നത്.

മറ്റേതൊരു ദൂരദർശിനികളെക്കാളും കൃത്യതയും സംവേദന ക്ഷമതയും ആണ് ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയെ വേറിട്ട് നിർത്തുന്നത്. കൂടാതെ അതിന്റെ കണ്ണാടിയിൽ മറ്റൊരു തന്ത്രമുണ്ട്: 13.5 ബില്യൺ വർഷങ്ങൾക്ക് മുമ്പ് വരെ പ്രത്യക്ഷപ്പെട്ട വിദൂര നക്ഷത്രങ്ങളെയും ഗാലക്സികളെയും നിരീക്ഷിക്കാൻ ഇതിലൂടെ സാധിക്കും.

ഇതെങ്ങനെയെന്നല്ലേ ചിന്തിക്കുന്നത്? ഒരു യന്ത്രത്തിന് എങ്ങനെയാണ് കഴിഞ്ഞ കാലത്തിലേക്ക് നോക്കാൻ കഴിയുക?  അത്ഭുതമായി തോന്നുമെങ്കിലും അത് അങ്ങനെയല്ല. പ്രകാശത്തിന്റെ സ്വഭാവമാണ് ഇത്തരത്തിലുള്ള ഒരു നിരീക്ഷണത്തിന് സഹായിക്കുന്നത്. ഇതിനുപിന്നിലെ ശാസ്ത്രം വളരെ ലളിതമാണ്. 

ബഹിരാകാശത്തിന്റെ വിശാലമായ ദൂരങ്ങളിലൂടെ സഞ്ചരിച്ച് ഭൂമിയിലേക്ക് എത്തിച്ചേരാൻ പ്രകാശത്തിന് സമയം വേണം. നിങ്ങൾ കാണുന്ന എല്ലാ പ്രകാശവും - വിദൂര നക്ഷത്രങ്ങളുടെ മിന്നൽ മുതൽ ഏതാനും അടി അകലെയുള്ള നിങ്ങളുടെ മേശ വിളക്കിൽ നിന്നുള്ള പ്രകാശം വരെ - നിങ്ങളുടെ കണ്ണുകളിൽ എത്താൻ സമയമെടുക്കും. പ്രകാശം അമ്പരപ്പിക്കുന്ന വേഗത്തിൽ നീങ്ങുന്നു - ഏകദേശം 670 ദശലക്ഷം മൈൽ വേഗതയിലാണ് ഇത് സഞ്ചരിക്കുന്നത് (1 ബില്യൺ കിമീ/മണിക്കൂർ) - അതിനാൽ അത് ഡെസ്ക് ലാമ്പിൽ നിന്ന് നിങ്ങളുടെ കണ്ണുകളിലേക്ക് സഞ്ചരിക്കുന്നത് നിങ്ങൾ ഒരിക്കലും ശ്രദ്ധിക്കില്ല.

ഉദാഹരണത്തിന് സൂര്യനെ എടുക്കുക.  ഭൂമിയുടെ നക്ഷത്രം ശരാശരി 93 ദശലക്ഷം മൈൽ (150 ദശലക്ഷം കിലോമീറ്റർ) അകലെയാണ് സ്ഥിതി ചെയ്യുന്നത്.  അതായത് പ്രകാശത്തിന് സൂര്യനിൽ നിന്ന് ഭൂമിയിലേക്ക് സഞ്ചരിക്കാൻ ഏകദേശം 8 മിനിറ്റ് 20 സെക്കൻഡ് എടുക്കും. അതിനാൽ, നിങ്ങൾ സൂര്യനെ നോക്കുമ്പോൾ കാണുന്നത് 8 മിനിറ്റ് മുമ്പ് പ്രത്യക്ഷപ്പെട്ട സൂര്യനെയാണ്.  മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നിങ്ങൾ  നോക്കുന്നത് എട്ടു മിനിറ്റ് മുൻപുള്ള  ദൂതകാലത്തിലേക്കാണ്.

ജ്യോതിശാസ്ത്രത്തിന് പ്രകാശവേഗത വളരെ പ്രധാനമാണ്, ബഹിരാകാശത്തെ വലിയ ദൂരം അളക്കാൻ മൈലുകളോ കിലോമീറ്ററുകളോ ഉപയോഗിക്കുന്നതിന് പകരം പ്രകാശവർഷങ്ങൾ ഉപയോഗിക്കാൻ ശാസ്ത്രജ്ഞർ ഇഷ്ടപ്പെടുന്നു.  ഒരു പ്രകാശവർഷം എന്നത് ഒരു വർഷം കൊണ്ട് പ്രകാശത്തിന് സഞ്ചരിക്കാൻ കഴിയുന്ന ദൂരമാണ്: ഏകദേശം 5.88 ട്രില്യൺ മൈൽ, അല്ലെങ്കിൽ 9.46 ട്രില്യൺ കിലോമീറ്റർ വരും ഇത്.  ഉദാഹരണത്തിന്, നോർത്ത് സ്റ്റാർ, പോളാരിസ്, ഭൂമിയിൽ നിന്ന് ഏകദേശം 323 പ്രകാശവർഷം അകലെയാണ്. ഈ നക്ഷത്രം കാണുമ്പോഴെല്ലാം 300 വർഷത്തിലേറെ പഴക്കമുള്ള പ്രകാശമാണ് നിങ്ങൾ കാണുന്നത്.

അതിനാൽ, കഴിഞ്ഞ കാലം കാണാൻ നിങ്ങൾക്ക് ഒരു ഫാൻസി ടെലിസ്കോപ്പ് പോലും ആവശ്യമില്ല, നിങ്ങളുടെ സ്വന്തം നഗ്നനേത്രങ്ങൾ കൊണ്ട് നിങ്ങൾക്കത് കാണാൻ കഴിയും.  എന്നാൽ ഭൂതകാലത്തിലേക്ക് ശരിക്കും നോക്കാൻ  ജ്യോതിശാസ്ത്രജ്ഞർക്ക് ജെയിംസ് വെബ് പോലുള്ള ദൂരദർശിനികൾ ആവശ്യമാണ്. ദശക്ഷക്കണക്കിന്  പ്രകാശവർഷം അകലെ നിന്ന് വരുന്ന ദൃശ്യപ്രകാശം നിരീക്ഷിക്കാൻ ജെയിംസ് വെബിന് കഴിയും. ജെയിംസ് വെബ് അതിന്റെ പ്രസിദ്ധമായ ഡീപ് ഫീൽഡ് ഇമേജ് എടുത്തത്, അങ്ങനെയാണ്. മഹാവിസ്ഫോടനത്തിന് ശേഷമുള്ള  നൂറു ദശലക്ഷം വർഷങ്ങൾക്ക് പിന്നിലേക്ക് നോക്കാനാണ് അത് ശ്രമിക്കുന്നത്. 

click me!