ഓരോ തവണ വിമാനത്തിലേറുമ്പോഴും ഓർക്കുക, നിങ്ങൾ പരിസ്ഥിതിക്ക് ഏൽപ്പിക്കുന്ന ആഘാതത്തെപ്പറ്റി

By Web TeamFirst Published Dec 10, 2019, 1:46 PM IST
Highlights

വാഹനങ്ങൾ കാരണമുണ്ടാകുന്ന മലിനീകരണത്തെപ്പറ്റി നമ്മൾ ഏറെക്കുറെ ബോധവാന്മാരാണ്. എന്നാൽ,  ആകാശത്തിലൂടെ പറക്കുന്ന വിമാനങ്ങളും വായു മലിനീകരണത്തിന് കാരണമാകും എന്ന് നമ്മിൽ എത്ര പേർക്കറിയാം? 

ദില്ലിയിൽ ഈയിടെയുണ്ടായ പുകപ്രശ്നമാണ് പരിസ്ഥിതി മലിനീകരണം എന്ന യാഥാർഥ്യത്തെ പൊതുജനശ്രദ്ധയിലേക്ക് കൊണ്ട് നിർത്തിയത്. അതോടെ റോഡിലൂടെ പുകതുപ്പിക്കൊണ്ട് പാഞ്ഞു പോകലുന്ന വാഹനങ്ങൾ ഉണ്ടാക്കുന്ന മലിനീകരണത്തെ നിരവധി ചർച്ചകൾ നടന്നു. മലിനീകരണത്തിന് നിയന്ത്രണം കൊണ്ടുവരണം എന്ന കാര്യത്തിൽ നമ്മളെല്ലാവരും ഒരേസ്വരമാണ്. നമ്മുടെ എഞ്ചിനുകളുടെ മലിനീകരണ നിയന്ത്രണത്തിന്റെ നിലവാരങ്ങൾ ഇടയ്ക്കിടെ ഗവൺമെന്റുകൾ ഉയർത്തിക്കൊണ്ടു വരാറുമുണ്ട്. ഇപ്പോൾ BS 6 സ്റ്റാൻഡേർഡ് നടപ്പിലാക്കാനുള്ള പരിശ്രമത്തിലാണ് കേന്ദ്രം.

വാഹനങ്ങൾ കാരണമുണ്ടാകുന്ന മലിനീകരണത്തെപ്പറ്റി നമ്മൾ ഏറെക്കുറെ ബോധവാന്മാരാണ്. എന്നാൽ,  ആകാശത്തിലൂടെ പറക്കുന്ന വിമാനങ്ങളും വായു മലിനീകരണത്തിന് കാരണമാകും എന്ന് നമ്മിൽ എത്ര പേർക്കറിയാം? ആഗോളതാപനത്തിന് അവയും ഒരു കാരണമാണ്. എങ്ങനെ എന്നല്ലേ? വിമാനങ്ങൾ ഇന്ധനം കത്തിക്കുന്നതിലൂടെ ഹരിതഗൃഹ വാതകങ്ങളെ(Green House Gases) പുറംതള്ളുന്നു. അതും കാർബൺ ഡൈ ഓക്സൈഡിനെയാണ് (CO2) വിമാനങ്ങൾ പുറംതള്ളുന്നത്.  ഈ എമിഷൻസ് ആഗോളതാപനത്തിന് വഴിവെക്കുന്നു.  

അങ്ങനെ നോക്കുമ്പോൾ, ആ സർവീസുകൾ പ്രയോജനപ്പെടുത്തി പ്രസ്തുത വിമാനങ്ങളിൽ സഞ്ചരിക്കുന്ന യാത്രക്കാരായ നമ്മളും താപനത്തിന് ഉത്തരവാദികളാണ്. ലണ്ടനിൽ നിന്ന് ന്യൂയോർക്കിലേക്ക് പറന്നുപോകുന്ന ഒരു വിമാനം, 0.67 ടണ്ണോളം CO2 പുറന്തള്ളുന്നുവെന്ന് യുഎന്നിൻ്റെ  ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ്റെ (ICAO) കാൽക്കുലേറ്റർ പറയുന്നു. അത് യുകെയിലെ ഒരു വ്യക്തിയുടെ വാർഷിക എമിഷന്റെ പതിനൊന്നു ശതമാനമാണ്. അല്ലെങ്കിൽ ഘാനയിലെ ഒരു പൗരന്റെ വാർഷിക എമിഷന് തുല്യം. 

ലോകത്തെ ആഗോള കാർബണിൻ്റെ  2 ശതമാനം സംഭാവന ചെയ്യുന്നത് വിമാനങ്ങൾ എന്ന്  ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (IATA) അഭിപ്രായപ്പെടുന്നു. 2037 ആവുമ്പോഴേക്കും യാത്രക്കാരുടെ എണ്ണം എണ്ണൂറുകോടിയായി ഉയരുമെന്ന് പ്രവചിക്കപ്പെടുന്നു. വരും വർഷങ്ങളിൽ ഇത് പിന്നെയും കൂടുമെന്നും കണക്കാക്കുന്നു. ആ യാത്രയ്ക്കിടെ നമ്മൾ ഇങ്ങനെ പുറപ്പെടുവിക്കുന്ന കാർബൺ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിൽ വർഷങ്ങളോളം നിലനിൽക്കും.
 
ഇതിനെല്ലാം പുറമേ, വിമാനത്തിന് ചെറിയ ഐസ് പരലുകൾ പോലെ തോന്നിപ്പിക്കുന്ന മേഘങ്ങളെ  ഉണ്ടാകാൻ സാധിക്കും.  ഇവ കാർബൺ ഡൈ ഓക്സൈഡിന് തുല്യമായ ആഗോളതാപനം സൃഷ്ഠിക്കുന്നു എന്നാണ് ഗവേഷകർ പറയുന്നത്.  

പാരീസ് ഉടമ്പടിയിൽ വിമാനങ്ങളുടെ കാർബൺ എമിഷൻ ഉൾപ്പെടുത്തിയിട്ടില്ല എങ്കിലും ഐക്യരാഷ്ട്രസഭ വ്യോമയാന മേഖലയിൽ കാർബൺ  പുറംതള്ളുന്നത് നിയന്ത്രിക്കാനുള്ള കാര്യപരിപാടികൾ ആരംഭിച്ചു കഴിഞ്ഞു. 2021 ജനുവരി മുതൽ ഈ പദ്ധതിയിൽ ചേരുന്ന രാജ്യങ്ങൾക്കിടയിലുള്ള വിമാന സർവീസുകൾ മലിനീകരണ നിരക്ക് 2020 എന്ന ലെവലിൽ സ്ഥിരപ്പെടുത്താൻ തീരുമാനമായി.  വിമാനയാത്രക്കുള്ള ആവശ്യം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ 2050 ആകുമ്പോഴേക്കും കാർബൺ പുറന്തള്ളൽ മൂന്നിരട്ടിയാകുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.  

അതുകൊണ്ട്, ഓരോ തവണയും വിമാനത്തിൽ കയറുന്നതിന് മുമ്പ്, പരിസ്ഥിതിയോട് സ്നേഹമുള്ളവർക്ക് രണ്ടാമത് ഒരിക്കൽ കൂടി ആലോചിക്കാം. പറക്കന്ന് പരിസ്ഥിതിക്ക് കൂടുതൽ ആഘാതമേല്പിക്കാനോ അതോ ട്രെയിനിൽ പോയാൽ മതിയോ എന്ന്..! 

click me!