സെക്സ് ട്രാഫിക്കിങ്ങിൽ അകപ്പെട്ടവരെ സംരക്ഷിക്കാനിറങ്ങിയ സംഘടന, കൈപിടിക്കുന്നത് ഒരുപാട് പെൺകുട്ടികളുടെ

Published : Jan 16, 2022, 01:44 PM IST
സെക്സ് ട്രാഫിക്കിങ്ങിൽ അകപ്പെട്ടവരെ സംരക്ഷിക്കാനിറങ്ങിയ സംഘടന, കൈപിടിക്കുന്നത് ഒരുപാട് പെൺകുട്ടികളുടെ

Synopsis

2006 മുതൽ, ഫ്രീഡം ഫേം ഈ പെൺകുട്ടികളെ ഇന്ത്യയിലുടനീളമുള്ള റെഡ് ലൈറ്റ് ഏരിയകളിൽ നിന്ന് രക്ഷപ്പെടുത്തുന്നു. കൂടാതെ, അവരുടെ ജീവിതം മെച്ചപ്പെടുത്താനും ഇരകൾക്കും അതിജീവിച്ചവർക്കും നീതി ലഭ്യമാക്കുന്നതിനും എൻജിഒ അവരെ സഹായിക്കുന്നു. 

2006 -ലാണ് സെക്സ് ട്രാഫിക്കിങ്ങി(Sex trafficking)നെതിരെ പ്രവർത്തിക്കുന്ന എൻ‌ജി‌ഒയായ ഫ്രീഡം ഫേം( Freedom Firm) ആരംഭിച്ചത്. ഇതുവഴി സെക്സ് ട്രാഫിക്കിങ്ങിലേക്ക് എത്തിപ്പെട്ടവരെ മോചിപ്പിച്ച് ആവശ്യമായ സഹായം നൽകുന്നു. അവരുടെ അവസ്ഥയ്ക്ക് കാരണക്കാരെ ശിക്ഷിക്കുകയും പെൺകുട്ടികളുടെ നീതിക്ക് വേണ്ടി പോരാടുകയും ചെയ്യുന്നു. 

ഇന്ത്യയിൽ ഏകദേശം മൂന്ന് ദശലക്ഷത്തോളം പേർ ലൈംഗികത്തൊഴിലിലേക്ക് എത്തപ്പെട്ടവരുണ്ട്. ഇതിൽ 40 ശതമാനവും കുട്ടികളാണ്. ദരിദ്രാവസ്ഥയിലുള്ള ചുറ്റുപാടുകളിൽ നിന്നുള്ള 8-17 വയസ്സിനിടയിലുള്ള നിരവധി പെൺകുട്ടികൾ ഇത്തരം അവസ്ഥയിലെത്തിപ്പെട്ടിട്ടുണ്ട്. അതവരുടെ ബാല്യം തന്നെ ഇല്ലാതെയാക്കുന്നു. അവരെ ഭീഷണിപ്പെടുത്തുകയും പട്ടിണിക്കിടുകയും ബലാത്സംഗം ചെയ്യുകയും ചെയ്യുന്നു. അവരുടെ വീടിന്റെ അന്നദാതാക്കളായി പ്രവർത്തിക്കുന്നതും പലപ്പോഴും ഈ കുഞ്ഞുങ്ങൾ തന്നെ. തൽഫലമായി, അവരെ വേശ്യാവൃത്തിക്ക് അയയ്ക്കുകയോ വേശ്യാലയങ്ങൾക്ക് വിൽക്കുകയോ ചെയ്യും. 

2006 മുതൽ, ഫ്രീഡം ഫേം ഈ പെൺകുട്ടികളെ ഇന്ത്യയിലുടനീളമുള്ള റെഡ് ലൈറ്റ് ഏരിയകളിൽ നിന്ന് രക്ഷപ്പെടുത്തുന്നു. കൂടാതെ, അവരുടെ ജീവിതം മെച്ചപ്പെടുത്താനും ഇരകൾക്കും അതിജീവിച്ചവർക്കും നീതി ലഭ്യമാക്കുന്നതിനും എൻജിഒ അവരെ സഹായിക്കുന്നു. 

പൂനെ, നാഗ്പൂർ, രത്‌ലം, അലഹബാദ്, കൊൽക്കത്ത എന്നിവിടങ്ങളിൽ ഫ്രീഡം ഫേമിന് ഓഫീസുകളുണ്ട്. ആദ്യ ഘട്ടമെന്ന നിലയിൽ, എൻ‌ജി‌ഒയുടെ അന്വേഷകർ ഈ നഗരങ്ങളിലും മറ്റ് സ്ഥലങ്ങളിലും ഉള്ള റെഡ് ലൈറ്റ് ഏരിയകൾ പരിശോധിച്ച് ലൈം​ഗികത്തൊഴിലിലേക്ക് നിർബന്ധിതരായി എത്തിക്കപ്പെട്ട പ്രായപൂർത്തിയാകാത്തവരെ കണ്ടെത്താൻ കഴിയുമോ എന്ന് പരിശോധിക്കുന്നു.

ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ, സംഘം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വേശ്യാലയങ്ങളിൽ കണ്ടെത്തി കുറ്റകൃത്യം രേഖപ്പെടുത്തുന്നു. ഈ വിവരം പൊലീസിനെ അറിയിക്കുന്നു, അവർ ഫ്രീഡം ഫേം ടീമിനൊപ്പം വേശ്യാലയങ്ങൾ റെയ്ഡ് ചെയ്യുകയും പെൺകുട്ടികളെ രക്ഷിക്കുകയും വേശ്യാലയം നടത്തിപ്പുകാരെയും കടത്തുകാരെയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു. 

ആദ്യം, ഈ പെൺകുട്ടികളെ പീഡിപ്പിക്കുന്നവർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്യാൻ പൊലീസിലേക്ക് കൊണ്ടുപോകുന്നു. തുടർന്ന് അവരെ സർക്കാർ റിമാൻഡ് ഹോമുകളിലോ ഷെൽട്ടർ ഹോമുകളിലോ പാർപ്പിക്കും. അവർ സുരക്ഷിതരായിക്കഴിഞ്ഞാൽ, ഫ്രീഡം ഫേം ടീം അവരോട് സംസാരിക്കുകയും ജീവിത നൈപുണ്യ സെഷനുകളും തൊഴിൽ പരിശീലനവും നടത്തുകയും ചെയ്യുന്നു.

“അവരെ പുതിയജീവിതത്തിലേക്ക് എത്തിക്കലാണ് പ്രധാന കാര്യം. അവരിൽ ഭൂരിഭാഗവും സ്‌കൂളിൽ പോയിട്ടില്ലായിരിക്കാം അല്ലെങ്കിൽ അവരെ പുറത്താക്കിയിരിക്കാം. ഞങ്ങൾ അവർക്കായി ഒരു പാഠ്യപദ്ധതി രൂപകൽപന ചെയ്‌തു. അത് അടിസ്ഥാനകാര്യങ്ങളിൽ നിന്ന് ആരംഭിക്കുന്നു. സാക്ഷരത, ശുചിത്വം, ടൈം മാനേജ്മെന്റ്, ക്രൈസിസ് മാനേജ്‌മെന്റ് മുതലായവ” ഫ്രീഡം ഫേം കമ്മ്യൂണിക്കേഷൻസ് ആൻഡ് ഡെവലപ്‌മെന്റ് അസോസിയേറ്റ് ഡയറക്ടർ ജാക്വലിൻ ഒലീവിയ പറയുന്നു.

അവർ കൂട്ടിച്ചേർക്കുന്നു, “അവർക്ക് തിരികെ സ്‌കൂളിൽ പോകണമെങ്കിൽ, ഞങ്ങൾ ചൈൽഡ് കമ്മിറ്റിയുമായി സംസാരിച്ച് അവരെ അടുത്തുള്ള ഒരു സ്‌കൂളിൽ ചേർക്കും. അവരുടെ ബോർഡ് പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്നവർക്ക്, ഞങ്ങൾ അധിക കോച്ചിംഗും നൽകുന്നു.“

PREV
click me!

Recommended Stories

പലസ്തീന് വേണ്ടി പൊടിഞ്ഞ കണ്ണീർ, സുഡാനിൽ ഈയാംപാറ്റകളെ പോലെ മരിച്ച് വീഴുന്ന മനുഷ്യർ
'10 വർഷമായി, കുടുംബവുമായി ജർമ്മനിയിൽ താമസം, പക്ഷേ... എന്തോ ചിലത് നഷ്ടപ്പെട്ടു. നാട്ടിലേക്ക് മടങ്ങണം'; യുവതിയുടെ കുറിപ്പ് വൈറൽ