Human Library : ഈ ലൈബ്രറികളിൽ പുസ്തകങ്ങളല്ല, പകരം കിട്ടുക മനുഷ്യരെ, ഇത് ഹ്യുമൻ ലൈബ്രറി

Published : Dec 02, 2021, 01:00 PM IST
Human Library : ഈ ലൈബ്രറികളിൽ പുസ്തകങ്ങളല്ല, പകരം കിട്ടുക മനുഷ്യരെ, ഇത് ഹ്യുമൻ ലൈബ്രറി

Synopsis

നിങ്ങൾ ഒന്ന് ചിന്തിച്ചു നോക്കൂ? ഓട്ടിസം ബാധിച്ച ഒരാളെ കുറിച്ചുള്ള ഒരു പുസ്തകം വായിക്കുന്നതിന് പകരം, അത് അനുഭവിക്കുന്ന ഒരാൾ തന്നെ നേരിട്ട് നിങ്ങളോട് സംവദിച്ചാൽ അത് എത്രത്തോളം ഹൃദ്യമായ ഒരു അനുഭവമായിരിക്കും. 

നമുക്കറിയാം ലൈബ്രറികളിൽ(libraries) പുസ്തകങ്ങളാണ് സാധാരണ വാടകയ്ക്ക് ലഭിക്കുന്നത്. എന്നാൽ, ഡെൻമാർക്കിലുള്ള ഈ ഹ്യൂമൻ ലൈബ്രറിയിൽ(Human Library) എന്നാൽ പുസ്തകങ്ങളല്ല. മറിച്ച്, ആളുകളെയാണ് വാടകയ്ക്ക് ലഭിക്കുന്നത്. ഈ ജീവനുള്ള പുസ്തകങ്ങൾ തങ്ങളുടെ ജീവിതങ്ങളാണ് വരുന്നവർക്ക് മുന്നിൽ തുറന്ന് വയ്ക്കുന്നത്. പുസ്തകങ്ങളായി മാറുന്ന ആളുകൾ തങ്ങളുടെ കഥകൾ വായനക്കാരോട് തുറന്ന് പറയുന്നു. വായനക്കാർക്ക് ചോദ്യങ്ങൾ ചോദിക്കാനും ഒരു സമയം അരമണിക്കൂറോളം 'മനുഷ്യ പുസ്തകങ്ങളുമായി' സംവദിക്കാനും അവിടെ അവസരമുണ്ട്.    

റോണി അബെർഗൽ 2000 -ലെ വസന്തകാലത്താണ് ലിവിംഗ് ലൈബ്രറി സൃഷ്ടിച്ചത്. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഈ ഹ്യൂമൻ ലൈബ്രറി ഓർഗനൈസേഷൻ അതിനുശേഷം 70 -ലധികം രാജ്യങ്ങളിലേയ്ക്ക് വ്യാപിക്കപ്പെട്ടു. 'പുസ്‌തകങ്ങൾ' ആകാൻ സന്നദ്ധരായ ആളുകൾ അവരുടെ അനുഭവങ്ങൾ അവിടെ എത്തുന്നവരോട് തുറന്നു പറയുന്നു. സാധാരണയായി ആളുകൾക്ക് ചർച്ച ചെയ്യാൻ ബുദ്ധിമുട്ടുള്ള വിഷയങ്ങളായിരിക്കും അവർ പറയുക. സ്വാതന്ത്ര്യത്തോടെ ചോദ്യങ്ങൾ ചോദിക്കാനും വായനക്കാരെ അവർ പ്രോത്സാഹിപ്പിക്കുന്നു. പകരം അവർ സത്യസന്ധമായ ഉത്തരങ്ങൾ നൽകുന്നു. ആ ജീവനുള്ള പുസ്തകങ്ങൾ തങ്ങളുടെ കഥകൾ പറയുന്നതിനിടയിൽ ചിലപ്പോൾ കരയും, ചിലപ്പോൾ ചിരിക്കും. എന്നാൽ, ഹൃദയസ്പർശിയായ അത്തരം സംവാദങ്ങൾ ആളുകളുടെ മനസ്സിൽ ആഴത്തിൽ സ്പർശിക്കുന്നുവെന്നതിൽ സംശയമില്ല.

നിങ്ങൾ ഒന്ന് ചിന്തിച്ചു നോക്കൂ? ഓട്ടിസം ബാധിച്ച ഒരാളെ കുറിച്ചുള്ള ഒരു പുസ്തകം വായിക്കുന്നതിന് പകരം, അത് അനുഭവിക്കുന്ന ഒരാൾ തന്നെ നേരിട്ട് നിങ്ങളോട് സംവദിച്ചാൽ അത് എത്രത്തോളം ഹൃദ്യമായ ഒരു അനുഭവമായിരിക്കും. അതുമാത്രമല്ല, മയക്ക് മരുന്നിന് അടിമയായിരുന്നവർ, ഭവനരഹിതർ, ലൈംഗിക തൊഴിലാളികൾ, എച്ച് ഐ വി ബാധിതർ തുടങ്ങി സമൂഹം മാറ്റിനിർത്തിയ ആളുകളാണ് അവിടെ കൂടുതലും ഉള്ളത്. നമ്മൾ നമ്മുടെ ദൈനംദിന ജീവിതത്തിൽ കണ്ടുമുട്ടാൻ സാധ്യതയില്ലാത്ത, അടുത്തിടപഴകാൻ സാധ്യതയില്ലാത്ത ആളുകൾ. എന്നാൽ അത്തരക്കാരെ കൂടുതൽ മനസ്സിലാക്കാനും, അവരുടെ ജീവിത സാഹചര്യങ്ങളെ കുറിച്ച് തിരിച്ചറിവുണ്ടാക്കാനും ഇത് വഴി സാധിക്കുന്നുവെന്ന് റോണി പറയുന്നു.  

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ