ലക്ഷ്യം നേടും വരെ പോരാട്ടം തുടരും, ജാമിയ മിലിയ സമര പോരാളി ലദീദ സഖലൂന്‍ പറയുന്നു

By Web TeamFirst Published Dec 16, 2019, 4:07 PM IST
Highlights

ജാമിയ മിലിയയിലെ സമര പോരാളിയായ മലയാളി വിദ്യാര്‍ത്ഥിനി ലദീദ സഖലൂന്‍ ഫസ്റ്റ് പോസ്റ്റില്‍ എഴുതിയ കുറിപ്പിന്റെ സ്വതന്ത്ര വിവര്‍ത്തനം 

ദില്ലി പൊലീസ് ബാരിക്കേഡ് തീര്‍ത്ത് മാര്‍ച്ച് തടഞ്ഞു. ഞങ്ങള്‍ക്കുനേരെ ലാത്തി ചാര്‍ജ് നടത്തി, ടിയര്‍ ഗ്യാസ് പ്രയോഗിച്ചു, കല്ലെറിഞ്ഞു.  സ്ത്രീകളെയടക്കം അമ്പതോളം വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തു.  ഗുരുതര പരിക്കുകളോടെയാണ് പലരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരു ദിവസം മുഴുവനും ക്യാമ്പസും പ്രധാന റോഡും പൊലീസ് യുദ്ധക്കളസമാനമാക്കി. ഹിന്ദുത്വ സര്‍ക്കാറിന്റെ മുസ്ലിം ഉന്മൂലത്തിനെതിരെ ക്യാമ്പസില്‍ മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളും ഉയര്‍ന്നു. ജാമിയ മില്ലിയയുടെ ചരിത്രത്തില്‍ ഇത്ര വലിയ സമരത്തിന് കാമ്പസ് സാക്ഷ്യം വഹിക്കുന്നത് ആദ്യമായാണ്.

മുസ്ലിം സമുദായത്തെ വംശീയമായി ഉന്മൂലനം ചെയ്യാനുള്ള പ്രൊപഗണ്ടയുടെ ഭാഗമായ പൗരത്വ നിയമ ഭേദഗതിയോടും ദേശീയ പൗരത്വ രജിസ്റ്ററിനോടും പലര്‍ക്കും വ്യത്യസ്ത സമീപനങ്ങളായിരിക്കാം. അതിനാല്‍, ഈ വിഷയം രാഷ്ര്ട്രീയമായി എങ്ങനെ ഉയര്‍ത്തിക്കൊണ്ടുവരാമെന്ന് ഞങ്ങള്‍ സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കിടയില്‍ ദീര്‍ഘമായ ചര്‍ച്ചകള്‍ നടന്നു. തെരുവുകളില്‍ എത്ര ദിവസം പ്രക്ഷോഭം നടത്തണമെന്നും എങ്ങനെയുള്ള മുദ്രാവാക്യങ്ങളാണ് ഉയര്‍ത്തേണ്ടതെന്നുമടക്കം ചര്‍ച്ചകള്‍ ഉയര്‍ന്നു.  ഈ നിയമത്തിലൂടെ സംഘ്പരിവാര്‍ ആരെയാണ് രാജ്യത്തുനിന്ന് തുടച്ചു നീക്കാന്‍ ശ്രമിക്കുന്നത് എന്നതിനെപ്പറ്റി എല്ലാവര്‍ക്കും പൊതു ധാരണയുണ്ടായിരുന്നു.

സമരം കൊടുമ്പിരി കൊണ്ട സാഹചര്യത്തില്‍ ഇത് സംബന്ധിച്ച് രണ്ട് കാര്യങ്ങളാണ് ഞാന്‍ പറയുന്നത്.

ഒന്ന്, സമരങ്ങളും ഐക്യദാര്‍ഢ്യങ്ങളും സംഘ്പരിവാര്‍ ലക്ഷ്യം വെക്കുന്ന സമുദായത്തിന്റെ വികാരങ്ങള്‍ ഉള്‍ക്കൊണ്ടതാകണം. ഞാനൊരു മുസ്ലിം സ്ത്രീയാണ്. പൗരത്വ നിയമ ഭേദഗതിക്കും എന്‍ആര്‍സിക്കും എതിരായി പോരാടുന്നവരുടെ രാഷ്ട്രീയ നിലപാടും മുദ്രാവാക്യങ്ങളും പൗരത്വ നിയമ ഭേദഗതിയു എന്‍ആര്‍സിയും ലക്ഷ്യം വെക്കുന്ന സമുദായത്തിന്റെ അന്തസ്സും അഭിമാനവും പ്രതിഫലിപ്പിക്കുന്നതായിരിക്കണം.

രണ്ട്്, ഇന്ത്യന്‍ ഭരണഘടനയെ മറികടക്കുന്നതിനായാണ് സംഘ്പരിവാര്‍ ഈ നിയമം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് എന്നത് സുവ്യക്തമാണ്.
ഇന്ത്യയില്‍ മുസ്ലീങ്ങളുടെ നിലനില്‍പ്പിനും നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും എല്ലാവരും മുന്നോട്ടുവരണം. കാരണം, ഫാസിസ്റ്റ് ഭരണകൂടം നമ്മുടെ ഭരണഘടനാ മൂല്യങ്ങള്‍ തകര്‍ക്കുകയാണെന്നതില്‍ സംശയമില്ലാതായിട്ടുണ്ട്. 

പൗരത്വ നിയമ ഭേദഗതി ബില്ലില്‍ രാഷ്ട്രപതി ഒപ്പിട്ട നിമിഷം മുതല്‍ ജാമിയയില്‍ പ്രതിഷേധത്തിന് തിരികൊളുത്തിയിട്ടുണ്ട്. സര്‍വകലാശാലയിലെ വനിതാ ഹോസ്റ്റലില്‍ ഡിസംബര്‍ 12ന് പെണ്‍കുട്ടികള്‍ ആഹ്വാനം ചെയ്ത മിന്നല്‍ സമരം വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിന്റെ തെളിവാണ്. പിറ്റേദിവസം നിരവധി സംഘടനകള്‍ സമരത്തിന് ആഹ്വാനം ചെയ്തു. ആയിരക്കണക്കിന് വിദ്യാര്‍ഥികളും സാധാരണക്കാരും ആക്ടിവിസ്റ്റുകളും അഭൂതപൂര്‍വമായ പിന്തുണയുമായി പാര്‍ലമെന്റ് മാര്‍ച്ചിനെത്തി.  പക്ഷേ, ദില്ലി പൊലീസ് ബാരിക്കേഡ് തീര്‍ത്ത് മാര്‍ച്ച് തടഞ്ഞു. ഞങ്ങള്‍ക്കുനേരെ ലാത്തി ചാര്‍ജ് നടത്തി, ടിയര്‍ ഗ്യാസ് പ്രയോഗിച്ചു, കല്ലെറിഞ്ഞു.  സ്ത്രീകളെയടക്കം അമ്പതോളം വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തു.  ഗുരുതര പരിക്കുകളോടെയാണ് പലരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഒരു ദിവസം മുഴുവനും ക്യാമ്പസും പ്രധാന റോഡും പൊലീസ് യുദ്ധക്കളസമാനമാക്കി. ഹിന്ദുത്വ സര്‍ക്കാറിന്റെ മുസ്ലിം ഉന്മൂലത്തിനെതിരെ ക്യാമ്പസില്‍ മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളും ഉയര്‍ന്നു. ജാമിയ മില്ലിയയുടെ ചരിത്രത്തില്‍ ഇത്ര വലിയ സമരത്തിന് കാമ്പസ് സാക്ഷ്യം വഹിക്കുന്നത് ആദ്യമായാണ്.

തലസ്ഥാന നഗരിയിലെ പ്രധാനപ്പെട്ടൊരു സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയായിരിക്കുക എന്നതും നമ്മുടെ നിലനില്‍പിനായി യുദ്ധം ചെയ്യേണ്ടി വരുക എന്നതും ജീവിതത്തിലെ പ്രധാന ഘട്ടമാണ്. ഈയൊരു അവസ്ഥയ്ക്കാണ് ജാമിയ മിലിയ സാക്ഷ്യം വഹിക്കുന്നത്. ലക്ഷ്യം നേടും വരെ ജാമിയയിലെ വിദ്യാര്‍ഥികള്‍ പോരാട്ടം തുടരും. ഫാസിസ്റ്റ് സര്‍ക്കാറിനെതിരെയുള്ള വിദ്യാര്‍ഥികളുടെ പ്രക്ഷോഭം ഇന്ത്യയെ മാറ്റത്തിലേക്ക് നയിക്കും. കാരണം സമരം നയിക്കുന്നത് വിദ്യാര്‍ത്ഥികളാണ്. 


(കടപ്പാട്: ഫസ്റ്റ് പോസ്റ്റ്)

click me!