കടലിനടിയിലെ ഹരിതഗൃഹ വാതക നിക്ഷേപം അപകടത്തിലേക്ക്;  സുനാമി സാദ്ധ്യതയെന്ന് മുന്നറിയിപ്പ്

By Gopika SureshFirst Published Dec 21, 2019, 7:40 PM IST
Highlights

ആഗോള താപനത്തെ തുടര്‍ന്ന് സമുദ്രതാപനില വന്‍തോതില്‍ വര്‍ദ്ധിക്കുന്നതിനാല്‍, സമുദ്രത്തിന്റെ അടിത്തട്ടിലെ ഹരിതഗൃഹ വാതകങ്ങളായ കാര്‍ബണ്‍ ഡൈ ഓക്സൈഡ്, മീതൈന്‍  ശേഖരങ്ങള്‍ ഉരുകാന്‍ സാദ്ധ്യതയെന്ന് മുന്നറിയിപ്പ്.

ആഗോളതാപനത്തെ തുടര്‍ന്ന് ഇവ ഉരുകിയാല്‍ ഹരിതഗൃഹവാതകങ്ങള്‍  പെട്ടെന്ന് പുറത്തേക്ക് വമിക്കും. ഇങ്ങനെ വന്നാല്‍, സമുദ്രത്തിനടിയിലെ  മണ്ണിടിച്ചിലിനും തുടര്‍ന്ന്  സുനാമികള്‍ ഉണ്ടാവാനും സാദ്ധ്യതയെന്നാണ്  യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡിപ്പാര്‍ട്‌മെന്റ് ഓഫ് കോമേഴ്‌സിന്റെ നാഷണല്‍ ഓഷ്യാനിക് ആന്‍ഡ്  അറ്റ്‌മോസ്ഫെറിക്  അഡ്മിനിസ്‌ട്രേഷന്‍ (നോവ-NOAA ) നല്‍കുന്ന മുന്നറിയിപ്പ്.  

പനാജി (ഗോവ): ആഗോള താപനത്തെ തുടര്‍ന്ന് സമുദ്രതാപനില വന്‍തോതില്‍ വര്‍ദ്ധിക്കുന്നതിനാല്‍, സമുദ്രത്തിന്റെ അടിത്തട്ടിലെ ഹരിതഗൃഹ വാതകങ്ങളായ കാര്‍ബണ്‍ ഡൈ ഓക്സൈഡ്, മീതൈന്‍  ശേഖരങ്ങള്‍ ഉരുകാന്‍ സാദ്ധ്യതയെന്ന് മുന്നറിയിപ്പ്. ആഗോളതാപനത്തെ തുടര്‍ന്ന് ഇവ ഉരുകിയാല്‍ ഹരിതഗൃഹവാതകങ്ങള്‍  പെട്ടെന്ന് പുറത്തേക്ക് വമിക്കും. ഇങ്ങനെ വന്നാല്‍, സമുദ്രത്തിനടിയിലെ  മണ്ണിടിച്ചിലിനും തുടര്‍ന്ന്  സുനാമികള്‍ ഉണ്ടാവാനും സാദ്ധ്യതയെന്നാണ്  യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡിപ്പാര്‍ട്‌മെന്റ് ഓഫ് കോമേഴ്‌സിന്റെ നാഷണല്‍ ഓഷ്യാനിക് ആന്‍ഡ്  അറ്റ്‌മോസ്ഫെറിക്  അഡ്മിനിസ്‌ട്രേഷന്‍ (നോവ- NOAA ) നല്‍കുന്ന മുന്നറിയിപ്പ്.  ഈ വിധത്തില്‍ ഹരിതഗൃഹവാതകങ്ങള്‍ പുറത്തുവന്നരുന്നത് കാലാവസ്ഥാ വ്യതിയാനത്തിനും സമുദ്രനിരപ്പ് ഉയരുന്നതിനും മറ്റ് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കും കാരണമായിത്തീരുമെന്നും നോവ വ്യക്തമാക്കുന്നു.  

ഗ്രഹത്തിലെ ഏറ്റവും വലിയ കാര്‍ബണ്‍ നിര്‍ഗമപാത്രമാണ് സമുദ്രം. മനുഷ്യനിര്‍മിതമായ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ സിംഹഭാഗവും സമുദ്രങ്ങള്‍ ആഗിരണം ചെയ്യുന്നുണ്ട്. ഒപ്പം, അതുമൂലമുണ്ടാകുന്ന അധിക താപത്തിന്റെ 90 ശതമാനവും സമുദ്രം ആഗിരണം ചെയ്യുന്നു.  കടലിലുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെയും മീഥെയ്ന്റെയും ഇത്തരം ശേഖരങ്ങളെ ഹൈഡ്രേറ്റുകള്‍ എന്നാണ്  അറിയപ്പെടുന്നത്. കുറഞ്ഞ തന്മാത്രാ ഭാരമുള്ള  വാതകങ്ങള്‍  (മീഥെയ്ന്‍, ഈഥെയ്ന്‍ അല്ലെങ്കില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പോലുള്ളവ) വെള്ളവുമായി കൂടിച്ചേര്‍ന്ന് കുറഞ്ഞ താപനിലയിലും മിതമായ സമ്മര്‍ദ്ദ സാഹചര്യങ്ങളിലും ഖരാവസ്ഥയിലാകുമ്പോള്‍ ഉണ്ടാകുന്ന ഐസ് പോലുള്ള ക്രിസ്റ്റല്‍ രൂപത്തിലുള്ള ധാതുക്കളാണ് ഗ്യാസ് ഹൈഡ്രേറ്റുകള്‍. തണുത്തുറഞ്ഞതുകൊണ്ട് ഇതിനു അന്തരീക്ഷത്തിലേക്ക് കടക്കുവാന്‍ സാധിക്കില്ല. പക്ഷെ സമുദ്രജലത്തിന്റെ താപനില വര്‍ദ്ധിക്കുംതോറും ഈ ഹൈഡ്രേറ്റുകള്‍ ഉരുകാനുള്ള സാദ്ധ്യതയേറെയാണ്.

കാര്‍ബണ്‍ പുറംതള്ളല്‍  വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ആഗോളതാപനം കൂടുകയും തന്മൂലം സമുദ്രം ചൂടാകുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ ചില വലിയ ഹൈഡ്രേറ്റ് ശേഖരങ്ങളുടെ ചുറ്റുമുള്ള സമുദ്രതാപനില അതിനെ ഉരുക്കാന്‍ പറ്റുന്ന വിധത്തില്‍ വര്‍ദ്ധിച്ചിട്ടുണ്ട്.  കല്‍ക്കരി, എണ്ണ, പ്രകൃതിവാതകം എന്നിവയുടെ എല്ലാ ശേഖരങ്ങളിലും  അടങ്ങിയിരിക്കുന്ന കാര്‍ബണിന്റെ ഇരട്ടിയാണ് ഗ്യാസ് ഹൈഡ്രേറ്റ് നിക്ഷേപങ്ങളില്‍ അടങ്ങിയിരിക്കുക.  അതിനാല്‍, അവ വലിയ ഊര്‍ജ്ജസ്രോതസ്സുകള്‍ കൂടിയാണ്. 

ഹൈഡ്രേറ്റ് നിക്ഷേപം ഈ വിധത്തില്‍ ഉരുകിയാല്‍, വലിയ അളവിലുള്ള  കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് സമുദ്രത്തിലേക്കും തുടര്‍ന്ന്  അന്തരീക്ഷത്തിലേക്കും പുറത്തുവിടും. ഇത് ഭൂമിയില്‍ ആഗോളതാപനം വര്‍ദ്ധിക്കാന്‍ കാരണമാകും. വാതകങ്ങള്‍  പെട്ടെന്ന് പുറത്തുവിടുന്നത് സമുദ്രത്തിനടിയിലെ  മണ്ണിടിച്ചിലിനും തുടര്‍ന്ന്  സുനാമിക്കും കാരണമായേക്കാം. ഇത്തരം നിര്‍ഗമനം ഉണ്ടാവുകയാണെങ്കില്‍  കാലാവസ്ഥാ വ്യതിയാനത്തിനും സമുദ്രനിരപ്പ് ഉയരുന്നതിനും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കും അത് കാരണമായിത്തീരുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.  

click me!