ജോലിക്കിടയിലെ ഇടവേളകളിൽ പോൺ കാണുന്നവരുടെ എണ്ണം കൂടുന്നു, ഏറ്റവുമധികം കാണുന്നത് നാല് മണിക്ക്?

By Web TeamFirst Published Jul 25, 2022, 3:58 PM IST
Highlights

തന്റെ തൊഴിലുടമയ്‌ക്കെതിരായ ഒരു പ്രതിഷേധത്തിന്റെ ഭാഗമായും ഇത് കാണുന്ന ആളുകളുണ്ട് എന്നദ്ദേഹം പറയുന്നു.  അശ്ലീല വീഡിയോ കാണുന്നത് വഴി നിങ്ങൾ ജോലി സമയം വേണ്ട രീതിയിൽ ഉപയോഗിക്കാതെ, പാഴാക്കി കളയുകയും, നിങ്ങൾക്ക് ചെയ്യാൻ അനുവാദമില്ലാത്ത നിഷിദ്ധമെന്ന് കരുതുന്ന ഒന്ന് ചെയ്ത് നിങ്ങളുടെ ഉടമയെ വെല്ലുവിളിക്കുകയും ചെയ്യുന്നു.

ജോലിക്കിടയിലെ ഇടവേളകളിൽ ഇന്റർനെറ്റിൽ വെറുതെ യൂട്യൂബ് വീഡിയോകളും മറ്റും നോക്കുന്നവരുണ്ടാകാം. എന്നാൽ, ഓഫീസ് സമയത്ത് പോണോഗ്രാഫി കാണുന്നവരുണ്ടോ? കമ്പനികൾ ഒരിക്കലും പ്രോത്സാഹിപ്പിക്കാത്ത ഒരു നടപടിയാണ് അതെങ്കിലും, ഇന്ന് ഓഫീസ് സമയത്ത് ഓൺലൈനിൽ പോൺ കാണുന്നവരുടെ എണ്ണം കൂടി വരികയാണ് എന്ന് മനശാസ്ത്രജ്ഞരും സൈബർ സുരക്ഷാ വിദഗ്ധരും ഒരുപോലെ പറയുന്നു.  

പല ഗവേഷണങ്ങളും അത് ശരിവയ്ക്കുന്നു. ഡിജിറ്റൽ ലൈഫ്‌സ്‌റ്റൈൽ മാഗസിനായ ഷുഗർകൂക്കിയ്‌ക്കായി 2,000 ആളുകളിൽ നടത്തിയ ഒരു ആഗോള സർവേയിൽ, അറുപത് ശതമാനം ആളുകളും ജോലിസ്ഥലത്ത് പോൺ കണ്ടതായി വെളിപ്പെടുത്തി. കാസ്‌പെർസ്‌കിക്കായി 2020 -ൽ നടത്തിയ സർവേയിലും ഫലം മറ്റൊന്നായിരുന്നില്ല. ലോകത്തിലെ ഏറ്റവും വലിയ പോൺ സൈറ്റായ പോൺഹബ്ബിനായി കഴിഞ്ഞ വർഷം നടത്തിയ ആഗോള ഗവേഷണത്തിലും, ആളുകൾ ജോലി സമയങ്ങളിൽ പോൺ കാണുന്നു എന്ന് കണ്ടെത്തിയിരുന്നു. ആ ഡാറ്റ അനുസരിച്ച്, രാത്രി പത്ത് മണി മുതൽ ഒരു മണി വരെയാണ് ഏറ്റവും കൂടുതൽ ആളുകൾ അശ്ലീല വീഡിയോ കാണുന്ന സമയമെങ്കിൽ, വൈകീട്ട് നാല് മണിയാണ് രണ്ടാമതായി ആളുകൾ ഏറ്റവും കൂടുതൽ വീഡിയോ കാണുന്ന സമയം.  

എന്നാൽ ഈ തിരക്ക് പിടിച്ച സമയങ്ങളിൽ ആളുകളെ ഇത് കാണാൻ പ്രേരിപ്പിക്കുന്ന ഘടകം എന്തായിരിക്കും? എന്തിനായിരിക്കും ഈ ഓഫീസ് സമയങ്ങളിൽ തന്നെ പോൺ കാണാൻ ആളുകൾ മുതിരുന്നത്? ഏറ്റവും ലളിതമായി പറഞ്ഞാൽ, വിരസത അകറ്റാൻ, അതുമല്ലെങ്കിൽ ജോലിയുടെ സമ്മർദ്ദത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ.    

സാധാരണ ഒരാൾ അത്തരം വീഡിയോകൾ കാണുന്നത് ഒരു ഫാന്റസിക്ക് വേണ്ടിയാകാം. തന്റെ ലൈംഗിക ജീവിതത്തിൽ ലഭ്യമല്ലാത്ത കാര്യങ്ങൾ മറ്റൊരാൾ ചെയ്യുന്നത് കാണുന്നതിന് വേണ്ടിയാകാം, അതല്ലെങ്കിൽ ഒരു ജിജ്ഞാസയുടെ പുറത്ത് സ്വയം കാര്യങ്ങൾ മനസ്സിലാക്കാൻ വേണ്ടിയാകാം. അതല്ല, വ്യക്തിപരമായ ലൈംഗിക സുഖത്തിനു വേണ്ടിയുമാകാം. ജോലിസ്ഥലത്ത് അശ്ലീലം കാണുന്നവരെ മുകളിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം സ്വാധീനിക്കാമെങ്കിലും, കൂടുതൽ ആളുകളും ഇത് കാണുന്നത് തങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ഒരു മാർഗ്ഗമായിട്ട് മാത്രമാണ്. ഇത്തരം വീഡിയോകൾ കണ്ട് സ്വയം ലൈംഗിക സുഖം കണ്ടെത്തുക എന്നതിലുപരി, ജോലിയുടെ ടെൻഷനിൽ നിന്ന് അല്പമൊരു മോചനം നേടാൻ വേണ്ടിയാണ്. പ്രത്യേകിച്ചും ജോലിയിൽ അസംതൃപ്തരായ ജീവനക്കാരാണ് കൂടുതലും ഇത്തരം വീ‍‍ഡിയോ കാണുന്നതെന്ന് യുകെയിലെ ബർമിംഗ്ഹാം സിറ്റി യൂണിവേഴ്സിറ്റിയിലെ സൈക്കോളജി പ്രൊഫസർ ക്രെയ്ഗ് ജാക്സൺ പറയുന്നു.  

തന്റെ തൊഴിലുടമയ്‌ക്കെതിരായ ഒരു പ്രതിഷേധത്തിന്റെ ഭാഗമായും ഇത് കാണുന്ന ആളുകളുണ്ട് എന്നദ്ദേഹം പറയുന്നു.  അശ്ലീല വീഡിയോ കാണുന്നത് വഴി നിങ്ങൾ ജോലി സമയം വേണ്ട രീതിയിൽ ഉപയോഗിക്കാതെ, പാഴാക്കി കളയുകയും, നിങ്ങൾക്ക് ചെയ്യാൻ അനുവാദമില്ലാത്ത നിഷിദ്ധമെന്ന് കരുതുന്ന ഒന്ന് ചെയ്ത് നിങ്ങളുടെ ഉടമയെ വെല്ലുവിളിക്കുകയും ചെയ്യുന്നു. അതുപോലെ മഹാമാരിയുടെ തുടക്ക സമയത്തും, അശ്ലീല സൈറ്റുകളിലേക്കുള്ള ആഗോള ട്രാഫിക് കുതിച്ചുയർന്നിരുന്നു. എന്നാൽ, കമ്പനികളിൽ പലപ്പോഴും ഇത് വേണ്ടരീതിയിൽ കണ്ട് പിടിക്കപ്പെടാതെ പോകുന്നുവെന്നും അദ്ദേഹം പറയുന്നു.

എന്നാൽ, ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ നിസ്സാരമല്ല. ഓഫീസ് സമയങ്ങളിൽ ജീവനക്കാർ പോൺ കാണുന്നത്, വിഷലിപ്തമായ തൊഴിൽ സംസ്‌കാരങ്ങൾക്ക് കാരണമാകും എന്ന് സാൻ ഡീഗോ ആസ്ഥാനമായുള്ള ഒരു അറ്റോർണി വെൻഡി എൽ പാട്രിക് പറയുന്നു. ഇത് ആവർത്തിച്ച് കാണുന്നതിലൂടെ തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം കൂടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു. മനഃപൂർവമായ അനാശാസ്യ പെരുമാറ്റങ്ങൾക്കും അത് വഴിവയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. എന്നാൽ ജോലി സമയത്ത് തൊഴിലിടങ്ങളിൽ പോൺ കാണുന്നത് ഗുരുതരമായ തെറ്റ് തന്നെയാണ് ഇപ്പോഴും. പിടിക്കപ്പെട്ടാൽ ആളുകളെ പുറത്താക്കുകയോ, അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെടുകയോ ചെയ്യുകയാണ് മിക്കയിടത്തും പതിവ്.  

click me!