ആവർത്തിച്ചു കണ്ടാൽ വ്യാജവാർത്തകളുടെ വിശ്വാസ്യത കൂടും? പരക്കെ ഷെയര്‍ ചെയ്യപ്പെടും? പഠനം പറയുന്നത്

By Web TeamFirst Published Dec 5, 2019, 5:24 PM IST
Highlights

ഒരു വ്യാജ തലക്കെട്ട് ആവർത്തിച്ച് കാണുന്ന വ്യക്തികൾക്ക് അത് തെറ്റായ വിവരങ്ങളാണ് എന്ന ബോധം ഇല്ലാതാകുന്നു.

ആവർത്തിച്ചു പറഞ്ഞാൽ ഒരു നുണ ശരിയാകുമോ? വ്യാജവാർത്തകൾ ആവർത്തിച്ച് കാണുന്നത് അതിന്‍റെ വിശ്വാസ്യത കൂട്ടും എന്നാണ് ഒരു പുതിയ പഠനം തെളിയിക്കുന്നത്. ആവർത്തിച്ച് കാണുന്ന വ്യാജ വാർത്തകൾ സോഷ്യൽ മീഡിയയിൽ ആളുകൾ കുറ്റബോധമില്ലാത്തെ പങ്കിടുന്നത്ത് ഇത് മൂലമാണെന്നും ഗവേഷകർ കണ്ടെത്തി.

ഈ പഠനത്തിൽ 2500 -ൽ അധികം ആളുകളെ ഉൾപ്പെടുത്തിയിരുന്നു. സൈക്കോളജിക്കൽ സയൻസ് ജേണൽ ആണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. ഒരു വ്യാജ തലക്കെട്ട് ആവർത്തിച്ച് കാണുന്ന വ്യക്തികൾക്ക് അത് തെറ്റായ വിവരങ്ങളാണ് എന്ന ബോധം ഇല്ലാതാകുന്നു. “ഓൺ‌ലൈനിൽ തെറ്റായ വാർത്തകൾ തടയാൻ ശ്രമിക്കുന്നവർക്ക്‌ ഈ കണ്ടെത്തലുകൾ സുപ്രധാനമാണ്” ലണ്ടൻ ബിസിനസ് സ്കൂളിലെ പഠന ഗവേഷകൻ ഡാനിയൽ എ. എഫ്രോൺ പറഞ്ഞു.

ആളുകൾ വാർത്തകൾ വിശ്വസിക്കുന്നോ ഇല്ലയോ എന്നതല്ല എന്ത് ധാർമ്മികതയുടെ അടിസ്ഥാനത്തിലാണ് അവർ അത് പങ്കുവെക്കുന്നത് എന്നതാണ് കാര്യം. വ്യാജവാർത്തകൾക്ക് എതിരായ പോരാട്ടത്തിൽ ഇതും പരിഗണിക്കണമെന്ന് എഫ്രോൺ കൂട്ടിച്ചേർത്തു.

പഠനത്തിന്‍റെ ഭാഗമായി അഞ്ച് പരീക്ഷണങ്ങൾ ഗവേഷകർ നടത്തി. വ്യാജ തലക്കെട്ട് പ്രസിദ്ധീകരിക്കുന്നത് എത്രമാത്രം ശരിയാണ് എന്ന് വിലയിരുത്താൻ ഓൺ‌ലൈൻ സർവേയിൽ പങ്കെടുത്തവരോട് എഫ്രോണും ഗവേഷക മേധ രാജും ആവശ്യപ്പെട്ടു. കൂടാതെ അവർ അത് ലൈക്ക് ചെയ്യാനും, ഷെയർ ചെയ്യാനും, ബ്ലോക്ക് ചെയ്യാനും, അൺ ഫോളോ ചെയ്യാനും എത്രത്തോളം സാധ്യത ഉണ്ടെന്നും ചോദിച്ചു.

ഗവേഷകർ പ്രതീക്ഷിച്ചതുപോലെ, ആദ്യമായി കാണിച്ച വ്യാജ തലക്കെട്ടുകളേക്കാൾ ഒന്നിലധികം തവണ പ്രസിദ്ധീകരിച്ച തലക്കെട്ടുകൾ നീതിയുകാത്മമാണെന്ന് വിലയിരുത്തപ്പെട്ടു. ആവർത്തിച്ച് കാണുന്ന തലക്കെട്ട് 'ലൈക്ക്' ചെയ്യാനും പങ്കിടാനും കൂടുതൽ സാധ്യതയുണ്ടെന്നും ഇത് പോസ്റ്റുചെയ്ത വ്യക്തിയെ ബ്ലോക്ക് ചെയ്യാനും അൺ ഫോളോ ചെയ്യാനും സാധ്യത കുറവാണെന്നും സര്‍വേയില്‍ പങ്കെടുക്കുന്നവർ പറഞ്ഞു.
 
എന്തിനധികം, പുതിയ തലക്കെട്ടുകൾ വിശകലനം ചെയുന്നപോലെ ആവർത്തിച്ച് കണ്ട തലക്കെട്ടുകളെ അവർ വിലയിരുത്തിയില്ല, ഗവേഷകർ പറഞ്ഞു. വ്യാജ വാർത്തകൾ തടയുന്നതിന് വസ്തുതകളെ ഫിക്ഷനിൽ നിന്ന് വേർതിരിച്ചറിയാൻ വായനക്കാരെ സഹായിക്കേണ്ടത് അത്യാവശ്യമാണ് എന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു.  തെറ്റായ വിവരങ്ങൾ ആവർത്തിച്ച് കാണുമ്പോൾ അത് ശരിയാണ് എന്ന ധാരണ ഉണ്ടാകുന്നുവെന്നും ഗവേഷകർ പറയുന്നു, അതിന്‍റെ ആധികാരികത പരിശോധിക്കാതെ ആളുകൾ അത് പങ്കുവെക്കുകയും ചെയ്യുന്നു. ജനങ്ങൾക്ക് താല്‍പര്യം ഉളവാക്കുന്ന എന്തും ആകാം അത്.  

വ്യാജ വാർത്തകൾക്ക് രാഷ്ട്രീയ ധ്രുവീകരണത്തിനും ജനാധിപത്യ തകർച്ചക്കും കരണമാകാൻ സാധിക്കും. അതിനാൽ അത് എപ്പോൾ, എന്തുകൊണ്ട് വ്യാപിക്കുന്നുവെന്ന് ആളുകൾ അറിഞ്ഞിരിക്കണം എന്നും എഫ്രോൺ കൂട്ടിച്ചേർത്തു.

click me!