വെറൈറ്റി അല്ലേ? കേക്കിൽ ബയോഡാറ്റ പ്രിന്റ് ചെയ്ത് ജോലിക്ക് അപേക്ഷിച്ച് യുവതി, പിന്നീട് സംഭവിച്ചത്...

By Web TeamFirst Published Sep 27, 2022, 3:29 PM IST
Highlights

ഇക്കാര്യങ്ങളൊക്കെ കാർലി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. താൻ തയ്യാറാക്കിയ സിവി കേക്കിന്റെ ചിത്രവും അവർ പങ്കുവെച്ചു.

ജോലിക്ക് അപേക്ഷിക്കാൻ ബയോഡേറ്റ നിർബന്ധമാണ്. സാധാരണ രീതിയിൽ എല്ലാവരും ബയോഡാറ്റ പേപ്പറിലാണ് പ്രിൻറ് ചെയ്യാറ്. അതുമല്ലെങ്കിൽ സ്വന്തം കൈപ്പടയിൽ എഴുതി നൽകും. എന്നാൽ, ഇന്നേവരെ ആരും ചെയ്തിട്ടില്ലാത്ത രീതിയിൽ ഒരു ബയോഡാറ്റ കഴിഞ്ഞദിവസം തയ്യാറാക്കപ്പെട്ടു. ആ ബയോഡാറ്റ കിട്ടിയതും ജോലിക്ക് അപേക്ഷിച്ച സ്ഥാപനത്തിലെ അധികാരികളും അമ്പരന്നു. കാരണം എന്താണെന്ന് അറിയണ്ടേ? അത് തയ്യാറാക്കിയത് പേപ്പറിൽ ആയിരുന്നില്ല പകരം ഒരു കേക്കിൽ ആയിരുന്നു.

ക്രിയേറ്റിവിറ്റിയുടെ മാരക വേർഷൻ തന്നെ അല്ലേ? യുഎസിലെ നോര്‍ത്ത് കരോലിനയില്‍ നിന്നുള്ള കാര്‍ലി പാവ്ലിനക് ബ്ലാക്ക്ബേണ്‍ എന്ന സ്ത്രീയാണ് ഇന്നേവരെ ആരും ചെയ്യാത്ത രീതിയിൽ തൻ്റെ  സി വി തയ്യാറാക്കി അയച്ചത്. നൈക്കിലേക്കാണ് കേക്കിൽ തയ്യാറാക്കിയ രുചികരമായ തൻ്റെ സിവി അവർ അയച്ചത്.

ഇതിനുമുമ്പും നിരവധി തവണ അവർ നൈക്കിലേക്ക് ജോലിക്കായി അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ, അന്നൊന്നും അവർക്ക് ജോലി കിട്ടിയില്ല. എന്നാൽ തൻറെ കഴിവ് എന്താണെന്ന് നൈക്ക് അധികാരികൾ തിരിച്ചറിയുന്നതിനാണ് ഇങ്ങനെ വേറിട്ടൊരു രീതിയിൽ വീണ്ടും ജോലിക്ക് അപേക്ഷിച്ചതെന്ന് കാർലി പറയുന്നു.

ഇക്കാര്യങ്ങളൊക്കെ കാർലി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. താൻ തയ്യാറാക്കിയ സിവി കേക്കിന്റെ ചിത്രവും അവർ പങ്കുവെച്ചു. ഏതായാലും കാർലിയുടെ ആഗ്രഹം പോലെ തന്നെ അവളും അവളുടെ കേക്കും ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചൂടൻ ചർച്ചാവിഷയമാണ് ഈ സി വി കേക്ക്. 

കാർലിയുടെ വേറിട്ട ആശയത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ കമന്റുകൾ ഇട്ടിരിക്കുന്നത്. നിരവധി തവണ ജോലിക്ക് അപേക്ഷിച്ചിട്ടും തിരഞ്ഞെടുക്കാതിരുന്ന നൈക്കിന് ഇങ്ങനെ ഒരു പണി കൊടുത്തത് ഏതായാലും നന്നായി എന്നാണ് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടിരിക്കുന്നത്. ഏതായാലും കാർലിയുടെ ഈ വേറിട്ട പരീക്ഷണത്തിൽ നൈക്ക് അധികാരികൾ വീഴുമോ എന്ന് കാത്തിരുന്നു കാണാം.

click me!