ദില്ലി: സിബിഎസ്ഇ 10,12 ക്ലാസ്സുകളിലെ പരീക്ഷകൾ മെയ് 4 മുതൽ ആരംഭിക്കും. പരീക്ഷകൾ ജൂൺ 10ന് അവസാനിക്കും. പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് 1 ന് ആരംഭിക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

പരീക്ഷാഫലം ജൂലൈ15 ന്  പ്രഖ്യാപിക്കും. സിബിഎസ്ഇ സിലബസിൽ 30 ശതമാനം കുറവ് വരുത്തിയിരുന്നു. പരീക്ഷാ കേന്ദ്രങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രി അറിയിച്ചു.