Asianet News MalayalamAsianet News Malayalam

ഗ്ലോബൽ നോർത്തിന് അപ്പുറം എ.ഐ എല്ലാവർക്കും. ഇതോ ഇന്ത്യയുടെ അവസരം?

എ.ഐ ഭരണ നിർവഹണത്തിൽ ഇന്ത്യ സ്വന്തമായ നയമായിരിക്കും സൃഷ്ടിക്കുക. മറ്റു രാജ്യങ്ങളിലെ നിയമങ്ങൾ ഇന്ത്യ അതുപോലെ പകർത്തില്ല. ഇതിലൂടെ ​ഗ്ലോബൽ സൗത്തിലെ മറ്റു രാജ്യങ്ങൾക്ക് അവരുടെ താൽപര്യത്തിനും മുൻ​ഗണനകൾക്കും അനുസരിച്ചുള്ള നിയമസംഹിത ഉണ്ടാക്കാൻ ഇന്ത്യ സഹായിച്ചേക്കും.

Artificial intelligence in India global technology summit 2023
Author
First Published Nov 28, 2023, 11:26 AM IST

എല്ലാവർക്കും പ്രാപ്യമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളുകൾ അവതരിച്ചതോടെ ലോകം പുതിയൊരു സാങ്കേതികവിദ്യ വിപ്ലവത്തിന്റെ പാതയിലാണ്. എ.ഐ വർഷങ്ങളായി വികാസം പ്രാപിച്ചു വരികയായിരുന്നു എങ്കിലും പെട്ടന്നാണ് അത് എല്ലാവരുടെയും നിത്യജീവിതത്തിന്റെ ഭാ​ഗമായത്. പൊതുജനങ്ങൾക്ക് വേണ്ടിയുള്ള എ.ഐ ടൂളുകൾ നിർമ്മിക്കുക, അത് വ്യാപകമായി ഉപയോ​ഗിക്കാൻ കഴിയുന്ന രീതിയിലേക്ക് മാറ്റുക എന്നത് സമൂഹത്തിന്റെ ഉന്നമനത്തിലും നിർണായകമായി മാറുന്നു. ആ​ഗോള സമ്പദ് വ്യവസ്ഥയ്ക്ക് ​ഗുണമുണ്ടാകുന്ന രീതിയിൽ ആരോ​ഗ്യം, കൃഷി, വിദ്യാഭ്യാസം എന്നിവയിൽ സാർവത്രികമായി എ.ഐ സാങ്കേതികവിദ്യ ഉപയോ​ഗിക്കുന്നു. ഏറ്റവും പുതിയ ഒരു കണക്ക് അനുസരിച്ച് ജനറേറ്റീവ് എ.ഐ കൊണ്ടുമാത്രം ഏതാണ്ട് 2.6 ട്രില്യൺ മുതൽ 4.4 ട്രില്യൺ വരെ ഡോളർ മൂല്യം സൃഷ്ടിക്കാനാകും.

എ.ഐ വികാസത്തോടൊപ്പം തന്നെ അത് നിയന്ത്രിക്കേണ്ടതിനെക്കുറിച്ചും ചർച്ച വന്നുകഴിഞ്ഞു. ഈ മേഖലയിലെ വികാസം തുടരുകയും അതേ സമയം തന്നെ റിസ്കുകൾ ഒഴിവാക്കുകയുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഈ റിസ്കുകളിൽ എ.ഐ മോണോപൊളി, മേധാവിത്വം, സുരക്ഷാപ്രശനങ്ങൾ, ഡിസ്ഇൻഫർമേഷൻ, ജനറേറ്റീവ് എ.ഐയുടെ ദുരുപയോ​ഗം എന്നിവക്കൊപ്പം വ്യക്തികൾക്കും സമൂഹങ്ങൾക്കും എ.ഐ ഡാറ്റസെറ്റുകളുടെ സുരക്ഷിതമല്ലാത്തതും വിവേചനപരവുമായ ഡാറ്റാസെറ്റുകളുടെ ഉപയോ​ഗവും ഉൾപ്പെടുന്നുണ്ട്.

ഈ അവസരത്തിലാണ് സന്തുലിതമായ ഒരു എ.ഐ ഭരണസംവിധാനം എന്നത് നിർണായകമാകുന്നത്. വിവിധി നിയമമേഖലകളിൽ തന്നെ ഇതേക്കുറിച്ച് വിവിധ മതങ്ങളുണ്ട്. ഇതിൽ യു.എസ്, യൂറോപ്യൻ യൂണിയൻ, ചൈന എന്നിവരുടെ മൂന്ന് പരി​ഗണനകളാണ് ശ്രദ്ധേയം. യു.എസ്, യു.കെ, ജപ്പാൻ എന്നീ രാജ്യങ്ങൾ സ്വയം എ.ഐ നിയന്ത്രിക്കുന്നതിനും ചില ​ഗൈഡിങ് പ്രിൻസിപ്പലുകൾ അവതരിപ്പിക്കുന്നതിനും പ്രധാന്യം കൊടുക്കുമ്പോൾ കാനഡ, ബ്രസീൽ രാജ്യങ്ങൾ നിയമ നിർമ്മാണത്തിനും കടുത്ത നിയന്ത്രണങ്ങൾക്കുമാണ് ശ്രമിക്കുന്നത്. ചൈനയും സമാനമായ നിയമത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും പ്രത്യേകതരം എ.ഐ സാങ്കേതികവിദ്യകളെ നിയന്ത്രിക്കുന്നതിലാണ് ഊന്നൽ കൊടുക്കുന്നത്. ഓരോ നയവും അതത് രാജ്യത്തിന്റെ നിയമങ്ങൾക്ക് അനുയോജ്യമാണെന്നതിനാൽ ആ​ഗോളതലത്തി. ഒരു എ.ഐ ഭരണനിയന്ത്രണം ബുദ്ധിമുട്ടേറുകയാണ്.

ലോകത്തിലെ മൂന്നാമത്ത വലിയ എ.ഐ സമ്പദ് വ്യവസ്ഥയാകാൻ തയാറെടുക്കുന്ന ഇന്ത്യ ഇനിയും എ.ഐ ഭരണത്തിൽ കൃത്യമായ നയം സ്വീകരിച്ചിട്ടില്ല. പുതിയ സാങ്കേതികവിദ്യ എന്താണെന്ന് പഠിച്ചതിന് ശേഷമേ നയം ഉണ്ടാകൂ. പുതിയ ടെക്നോളജികളിലെ നിയന്ത്രണത്തിൽ ഇന്ത്യ പുലർത്തുന്ന സ്വയം നിയമ സംവിധാനം എന്നത് തന്നെയാണ് എ.ഐയുടെ കാര്യത്തിലും സംഭവിക്കുന്നത്. പാശ്ചാത്യരാജ്യങ്ങളാണ് പൊതുവെ ഇന്ത്യയെ സ്വാധീനിക്കുന്നത് എങ്കിലും തദ്ദേശീയമായ നയങ്ങൾ പരി​ഗണിച്ച് മാത്രമേ ഇന്ത്യ നടപടിയെടുക്കൂ. ഡിജിറ്റൽ ഇന്ത്യ ആക്റ്റ് എന്ന പേരിൽ യൂണിയൻ ബജറ്റിൽ അവതരിപ്പിച്ച നിർദേശത്തിലൂടെ എ.ഐ എങ്ങനെയാണ് നിയന്ത്രിക്കുക എന്നതിൽ ഇന്ത്യ കൃത്യമായ മാർ​ഗനിർദേശങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

എ.ഐ ഭരണ നിർവഹണത്തിൽ ഇന്ത്യ സ്വന്തമായ നയമായിരിക്കും സൃഷ്ടിക്കുക. മറ്റു രാജ്യങ്ങളിലെ നിയമങ്ങൾ ഇന്ത്യ അതുപോലെ പകർത്തില്ല. ഇതിലൂടെ ​ഗ്ലോബൽ സൗത്തിലെ മറ്റു രാജ്യങ്ങൾക്ക് അവരുടെ താൽപര്യത്തിനും മുൻ​ഗണനകൾക്കും അനുസരിച്ചുള്ള നിയമസംഹിത ഉണ്ടാക്കാൻ ഇന്ത്യ സഹായിച്ചേക്കും.

​ഗ്ലോബൽ സൗത്തിലെ സർവീസ് ഡെലിവറി ജനാധിപത്യപരമാക്കാൻ എ.ഐ സഹായിക്കുമെങ്കിലും വികസ്വര രാഷ്ട്രങ്ങൾ ഇക്കാര്യത്തിൽ നിരവധി ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. ഓരോ രാജ്യത്തിനും അനുസരിച്ച് ഈ ചാലഞ്ചുകൾ മാറുമെങ്കിലും അവയുടെ അടിസ്ഥാനം സമാനമാണ്. ഇതിൽ അടിസ്ഥാനസൗകര്യങ്ങളുടെ അഭാവവും ​ഗ്ലോബൽ നോർത്തിൽ നിന്നും വരുന്ന വ്യത്യസ്തമായ ഡാറ്റ മോഡലുകളും കാരണമാണ്. അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം പരി​ഗണിച്ചാൽ എ.ഐ സിസ്റ്റംസിനെ പരിശീലിപ്പിക്കാനുള്ള ഡാറ്റയുടെ കുറവ്, കമ്പ്യൂട്ടിങ് സംവിധാനങ്ങളുടെ കുറവ് എന്നിവ നിർണായകമാണ്. ​ഗ്ലോബൽ സൗത്തിലെ രാജ്യങ്ങൾ അവരുടെ എ.ഐ തന്ത്രങ്ങൾ ആവിഷ്ക്കരിക്കുമ്പോൾ തന്നെ ശക്തമായ ഡാറ്റ പ്രൊട്ടക്ഷൻ ഇല്ലാത്തതും എ.ഐ നയങ്ങളുടെ വ്യാപകമായ ദുരുപയോ​ഗവും തടസ്സമാകും.

മുകളിൽ പറഞ്ഞ പ്രശ്നങ്ങൾക്ക് പരിഹാരം നൽകുന്ന ഒരു സംവിധാനം എ.ഐ നിർവഹണത്തിൽ കൊണ്ടുവരികയും അതേ സമയം തന്നെ ഉയർന്ന ജനസംഖ്യ പ്രയോജനപ്പെടുത്തി എ.ഐ ഡാറ്റബേസുകൾ സൃഷ്ടിക്കുകയും ചെയ്യുന്നത് ഇന്ത്യക്ക് ലോകത്തിലെ തന്നെ എ.ഐ ലീഡർ എന്ന പദവിയിലെത്താൻ ഉപകാരപ്രദമാകും. ഇതിന് വ്യത്യസ്തമായ എ.ഐ ചട്ടക്കൂടുകൾ വേണം. ഇത് മറ്റു രാജ്യങ്ങളുമായി സംവദിക്കൽ എളുപ്പമാക്കും. ഉദാഹരണത്തിന് ഐക്യരാഷ്ട്രസഭ ആ​ഗോളതലത്തിലുള്ള പ്രാതിനിധ്യത്തിന് വ്യത്യസ്തതലത്തിലുള്ള അവസരം നൽകുന്ന സംവിധാനമാണ്. യു.എൻ അടുത്തിടെയാണ് വിവിധ കക്ഷികളെ ഉൾക്കൊള്ളിച്ച് ആ​ഗോള എ.ഐ സഹകരണത്തിന് ഒരു പാനൽ രൂപീകരിച്ചത്. വ്യത്യസ്ത നിയമ സംവിധാനങ്ങളും മേഖലകളും എങ്ങനെയാണ് ഇതനുസരിച്ച് പ്രവർത്തിക്കുക എന്നത് കണ്ടുതന്നെ അറിയണം. ​ഗ്ലോബൽ പാർട്ട്ണർഷിപ്പ് ഓൺ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സമ്മേളനത്തിന് നേതൃത്വം നൽകാൻ ഇന്ത്യയുമുണ്ട്. പക്ഷേ, ഇതിലെ 29 രാജ്യങ്ങളിൽ ഉൾപ്പെട്ട ​ഗ്ലോബൽ സൗത്തിലെ നാല് രാജ്യങ്ങളിൽ ഒന്ന് മാത്രമാണ് ഇന്ത്യ. ജി.പി.എ.ഐ സമ്മേളനത്തിലെ ചെയർമാൻഷിപ് പ്രയോജനപ്പെടുത്തി ഉത്തരവാദിത്തപരമായ എ.ഐ സംവിധാനങ്ങൾ ​ഗ്ലോബൽസൗത്തിൽ ലഭ്യമാകാൻ ഇന്ത്യ സമ്മർദ്ദം ചെലുത്തണം.

വളരെ അടുത്താണ് ബ്രിക്സ് രാജ്യങ്ങൾ എ.ഐ സ്റ്റഡി ​ഗ്രൂപ്പ് നിർമ്മിച്ചത്. എ.ഐയുടെ സാധ്യതകളെക്കുറിച്ച് പഠിക്കാനായിരുന്നു ഇത്. യുനെസ്കോ ആഫ്രിക്കയിലും ലാറ്റിൻ അമേരിക്കയിലും റീജ്യണൽ ഫോറം രൂപീകരിക്കുകയും ചെയ്തു. ​ഗ്ലോബൽ സൗത്തിലെ രാജ്യങ്ങൾ സ്വയം തിരിച്ചറിഞ്ഞ് അവർക്ക് ഒരുമിച്ച് പ്രവർത്തിക്കാനുള്ള എ.ഐ സംവിധാനങ്ങൾ, സ്ഥാപനങ്ങൾ നിർമ്മിക്കണം.

ഇന്ത്യക്ക് എ.ഐ നിർവഹണത്തിൽ മുന്നേറാൻ വളരെ വിശദമായ ഒരു തന്ത്രം ആവശ്യമാണ്. നിലവിൽ അടിസ്ഥാനപരമായ സാധ്യതകൾ കുറവാണ് എന്നതിനാൽ ഇത് ശ്രമകരവുമാണ്. ഒരു പൊതു ചട്ടക്കൂട് എ.ഐയുമായി ബന്ധപ്പെട്ട് സൃഷ്ടിക്കുന്നതിന് മുൻപ് ഇന്ത്യ ഇക്കാര്യത്തിൽ തങ്ങളുടെ നയം എന്താണെന്ന് വ്യക്തമാക്കണം. അതിലൂടെ എ.ഐ കൊണ്ടുള്ള വലിയ ​ഗുണം അതിന്റെ റിസ്കുകൾ ഒഴിവാക്കി ഉപയോ​ഗിക്കാൻ രാജ്യത്തിന് കഴിയും. ജി.പി.എ.ഐ അടുത്തു വരുന്നതോടെ ​ഗ്ലോബൽ സൗത്തിലെ എ.ഐ നയങ്ങളുടെ പ്രായോക്താക്കളാകാനുള്ള അവസരമാണ് ഇന്ത്യക്കുള്ളത്. ഇതിലൂടെ മേഖലയിലെ പദ്ധതികൾക്ക് ചുക്കാൻ പിടിക്കാനും കഴിയും.

Follow Us:
Download App:
  • android
  • ios