പൊതുസ്ഥലങ്ങളില്‍ ഭക്ഷണപാനീയങ്ങളുമായി നടന്നുപോകുമ്പോള്‍ അപ്രതീക്ഷിതമായി ഒരാള്‍ നിങ്ങളുടെ കയ്യില്‍ നിന്ന് അത് തട്ടിപ്പറിച്ചെടുത്താല്‍ എങ്ങനെയിരിക്കും? വിശന്നുപൊരിഞ്ഞ് ഭക്ഷണത്തിന് വേണ്ടി തട്ടിപ്പറിക്കുന്ന ഒരാളായി അയാളെ കാഴ്ചയില്‍ തോന്നുന്നില്ലെന്നും വയ്ക്കുക. തീര്‍ച്ചയായും നിങ്ങള്‍ അമ്പരക്കുകയോ, പെട്ടെന്നുള്ള അയാളുടെ പ്രതികരണത്തില്‍ ഞെട്ടുകയോ ദേഷ്യപ്പെടുകയോ ഒക്കെ ചെയ്‌തേക്കാം, അല്ലേ?

ഇതുതന്നെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു ടിക് ടോക് വീഡിയോയേയും വ്യത്യസ്തമാക്കുന്നത്. 

കാലിഫോര്‍ണിയയിലെ ഒരു മാള്‍ ആണ് സ്ഥലം. അവിടെ കയ്യില്‍ ഭക്ഷണസാധനങ്ങളോ പാനീയങ്ങളോ ആയി നടന്നുപോകുന്നവരുടെ കയ്യില്‍ നിന്ന് അത് തട്ടിപ്പറിച്ചെടുക്കുന്ന ഒരു യുവതി. പല തരത്തിലാണ് ആളുകള്‍ ഇതിനോട് പ്രതികരിക്കുന്നത്. നേരത്തേ സൂചിപ്പിച്ചത് പോലെ ദേഷ്യത്തോടെയും ഞെട്ടലോടെയും പ്രതികരിക്കുന്നവരെ വീഡിയോയില്‍ കാണാം. ചിലരാണെങ്കില്‍ പൊട്ടിച്ചിരിയോടെ അത് അംഗീകരിക്കുന്നുമുണ്ട്. 

കേറ്റ് കെര്‍ട്ടിസ് എന്ന യുവതിയാണ് തന്റെ വീഡിയോ ടിക് ടോക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. 'മാളില്‍ നിന്ന് എങ്ങനെ സൗജന്യമായി ഭക്ഷണം ഒപ്പിക്കാം' എന്ന അടിക്കുറിപ്പോടെ കേറ്റ് പങ്കുവച്ച വീഡിയോ പിന്നീട് വൈറലാവുകയായിരുന്നു. തുടര്‍ന്ന് കേറ്റ് തന്നെ ഈ വീഡിയോ ട്വിറ്ററിലും പങ്കുവച്ചു. 

വീഡിയോ കാണാം...