എയര്‍ടെലും വോഡഫോണ്‍ ഐഡിയയും പുതിയ പ്ലാനുകള്‍ വര്‍ദ്ധിപ്പിച്ചതിന് ശേഷം റിലയന്‍സ് ജിയോ നിരക്കുകള്‍ പ്രഖ്യാപിച്ചു. മറ്റു കമ്പനികളുടെ താരിഫുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ പ്രയോജനകരായ പദ്ധതികളാണ് ഉപയോക്താക്കള്‍ക്ക് ജിയോ സമ്മാനിക്കുന്നത്. മുമ്പത്തേതിനേക്കാള്‍ 40 ശതമാനം കൂടുതലാണെങ്കിലും 300 ശതമാനം കൂടുതല്‍ നേട്ടങ്ങള്‍ നല്‍കുന്നുവെന്നതാണ് ഇതിന്‍റെ പ്രത്യേകത.

ഓള്‍ ഇന്‍ വണ്‍ പ്ലാനുകള്‍ക്കായി ജിയോ പുതിയ നിരക്കുകള്‍ മാത്രമാണു പ്രഖ്യാപിച്ചിട്ടുള്ളൂവെന്നും ഡാറ്റാ ആനുകൂല്യങ്ങള്‍ വളരെയധികം പരിഷ്‌കരിച്ചിട്ടുണ്ടെന്നതുമാണ് പുതിയ സവിശേഷത. ഇപ്പോഴത്തെ ഓള്‍ഇന്‍വണ്‍ പ്ലാനുകള്‍ 2 ജിബി ഡാറ്റ സ്റ്റാന്‍ഡേര്‍ഡായി നല്‍കില്ല. പകരം, ഡാറ്റ ആനുകൂല്യങ്ങള്‍ ഇപ്പോള്‍ വേരിയബിള്‍ ആണ്. മാത്രമല്ല, ഒരു വര്‍ഷം മുഴുവനും നിങ്ങള്‍ക്ക് ഓള്‍ഇന്‍വണ്‍ പ്ലാനുകള്‍ ലഭിക്കും. പുതിയ പ്ലാനുകള്‍ ഒരു മാസത്തേക്ക് 199 രൂപയില്‍ നിന്ന് ആരംഭിച്ച് വാര്‍ഷിക പ്ലാനിനായി 2,199 രൂപ വരെ പോകുന്നു. ഈ പ്ലാനുകളില്‍ സൗജന്യ ഓഫ്‌നെറ്റ് വോയ്‌സ് മിനിറ്റുകളും ഉള്‍പ്പെടുന്നു.

പുതിയ ജിയോ ഓള്‍ഇന്‍വണ്‍ പ്ലാനുകള്‍: 

1 മാസ പദ്ധതികള്‍:
ഇതിന് കീഴില്‍ നാല് പ്ലാനുകളുണ്ട്.
129 രൂപ പ്ലാന്‍ മാസത്തില്‍ മൊത്തം 2 ജിബി ഡാറ്റയും 1,000 സൗജന്യ ഓഫ്‌നെറ്റ് മിനിറ്റുകളും വാഗ്ദാനം ചെയ്യുന്നു.
199 രൂപ പ്ലാന്‍ പ്രതിദിനം 1.5 ജിബി ഡാറ്റയും ഓഫ്‌നെറ്റ് കോളുകള്‍ക്ക് 1,000 മിനിറ്റും വാഗ്ദാനം ചെയ്യും.
249 പ്ലാന്‍ പ്രതിദിനം 2 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു, മാത്രമല്ല ഇത് ഓഫ്‌നെറ്റ് കോളുകള്‍ക്ക് 1,000 മിനിറ്റ് വാഗ്ദാനം ചെയ്യുന്നു.
349 രൂപ പ്ലാന്‍ പ്രതിദിനം 3 ജിബി ഡാറ്റയും 1,000 മിനിറ്റ് ഓഫ്‌നെറ്റ് കോളുകളും നല്‍കും.

2 മാസ പദ്ധതികള്‍:
ഈ വിഭാഗത്തിന് കീഴില്‍ രണ്ട് പ്ലാനുകളുണ്ട്:
399 രൂപ പ്ലാന്‍ പ്രതിദിനം 1.5 ജിബി ഡാറ്റയും 2,000 മിനിറ്റ് സൗജന്യ ഓഫ്‌നെറ്റ് കോളുകളും വാഗ്ദാനം ചെയ്യും. 
444 പ്ലാന്‍ പ്രതിദിനം 2 ജിബി ഡാറ്റയും 2,000 മിനിറ്റ് സൗജന്യ ഓഫ്‌നെറ്റ് കോളുകളും വാഗ്ദാനം ചെയ്യുന്നു.

3 മാസ പദ്ധതികള്‍:
ഈ വിഭാഗത്തില്‍ മൂന്ന് പദ്ധതികളുണ്ട്:
329 രൂപ പ്ലാന്‍ മൂന്ന് മാസത്തേക്ക് 6 ജിബി ഡാറ്റയും 3,000 മിനിറ്റ് സൗജന്യ ഓഫ്‌നെറ്റ് കോളുകളും വാഗ്ദാനം ചെയ്യുന്നു.
555 രൂപ പ്ലാന്‍ പ്രതിദിനം 1.5 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു, 3,000 മിനിറ്റ് സൗജന്യ ഓഫ്‌നെറ്റ് കോളുകള്‍.
599 രൂപ പ്ലാനില്‍ പ്രതിദിനം 2 ജിബി ഡാറ്റയും 3,000 മിനിറ്റ് സൗജന്യ ഓഫ്‌നെറ്റ് കോളുകളും വരുന്നു.

1 വര്‍ഷത്തെ പദ്ധതികള്‍:
ഈ വിഭാഗത്തില്‍ നിങ്ങള്‍ക്ക് രണ്ട് വാര്‍ഷിക പ്ലാനുകള്‍ ലഭിക്കും:
1,299 രൂപ പ്ലാന്‍ മൊത്തം 24 ജിബി ഡാറ്റ 365 ദിവസത്തിനും 12,000 മിനിറ്റ് സൗജന്യ ഓഫ്‌നെറ്റ് കോളുകള്‍ക്കും വാഗ്ദാനം ചെയ്യുന്നു.
2,199 രൂപ പ്ലാന്‍ ഒരു വര്‍ഷത്തില്‍ പ്രതിദിനം 1.5 ജിബിയും 12,000 മിനിറ്റ് സൗജന്യ ഓഫ്‌നെറ്റ് കോളുകളും നല്‍കുന്നു.
എല്ലാ പ്ലാനുകളും ഡിസംബര്‍ 6 മുതല്‍ സജീവമാകും, കൂടാതെ ജിയോ ടിവി, ജിയോ സിനിമാ, ജിയോസാവന്‍, ജിയോ ക്ലൗഡ് എന്നിവയിലേക്കും സൗജന്യ ആക്‌സസ് വാഗ്ദാനം ചെയ്യുന്ന ജിയോ പ്രൈം ആനുകൂല്യങ്ങളുമായി സംയോജിപ്പിക്കും. ജിയോ ഉപയോക്താക്കള്‍ക്ക് പുതുക്കിയ താരിഫിലും മറ്റ് ജിയോ നമ്പറുകളിലേക്ക് സൗജന്യ കോളുകള്‍ വിളിക്കാന്‍ കഴിയും.