ഇറാനിൽ നൃത്തത്തിൽ ചിറകുകൾ വിടർത്തി ബൊഷ്റയും സംഘവും, കാണാം ആ മനോഹര ചിത്രങ്ങൾ

First Published Mar 18, 2021, 4:35 PM IST

തീരെ പ്രതീക്ഷിക്കാതെ ലോകത്തെയാകെ നിശ്ചലമാക്കിക്കളഞ്ഞു കൊവിഡ് 19 എന്ന മഹാമാരി. എല്ലാത്തരം കലാപരിപാടികളും താൽക്കാലികമായി നിർത്തി വച്ചപ്പോൾ നിസ്സഹായരായിപ്പോയ വിഭാ​ഗമാണ് കലാകാരന്മാരുടേത്. എന്നാൽ, പയ്യെ പയ്യെ വേദികളോരോന്നായി തുറക്കപ്പെടുകയും കലകളും കലാകാരന്മാരും അവരുടെ ചിറകുകൾ വീണ്ടും വിടർത്തി തുടങ്ങുകയുമാണ്. ഇറാനിൽ വർഷങ്ങളായി നൃത്തം അവതരിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന ഒരു കലാകാരിയുടെയും അവളുടെ വിദ്യാർത്ഥികളുടെയും അതിമനോഹരങ്ങളായ ചിത്രങ്ങളാണിത്. കല, കാണുന്നവന്റെ കണ്ണിന് കൂടി ജീവൻ നൽകും. അവർക്ക് കൂടി പ്രതീക്ഷ പകരും. പ്രത്യേകിച്ച് ബല്ലറ്റ്, സൂഫിസവുമായി ബന്ധപ്പെട്ട സാമ തുടങ്ങിയ നൃത്തരൂപങ്ങളൊക്കെയാകുമ്പോൾ അത് തന്നെയാണ് ഇവിടെയും സംഭവിക്കുന്നത്. കാണാം ചിത്രങ്ങൾ.