ഇവർ 2020 ലെ ലോകത്തിലെ ആദ്യ പത്ത് അതിസമ്പന്നർ
First Published Dec 30, 2020, 4:00 PM IST
കൊവിഡ് മഹാമാരിയും ഇതേ തുടർന്നുണ്ടായ പിരിച്ചുവിടലുകളും കോടിക്കണക്കിന് ആളുകളെ ദുരിതത്തിലാക്കിയിട്ടുണ്ട്. എന്നാൽ 2020 ൽ ലോകത്തെ അതിസമ്പന്നരുടെ ആസ്തി 23 ശതമാനം ഉയർന്നുവെന്നാണ് കണക്ക്. അതായത് 1.3 ലക്ഷം കോടി ഡോളർ വർധനവുണ്ടായെന്ന്.
കൊവിഡ് കാലത്ത് പ്രതിസന്ധികളെ അതിജീവിച്ച് തങ്ങളുടെ ആസ്തി വർധിപ്പിച്ച അതിസമ്പന്നരിലെ ആദ്യ പത്ത് സ്ഥാനക്കാരെ ഇനി പരിചയപ്പെടാം.

1. ജെഫ് ബെസോസ്
ലോകത്തെ ഏറ്റവും വലിയ ധനികൻ. 187 ബില്യൺ ഡോളറാണ് ആസ്തി. ആമസോണിന്റെ 11 ശതമാനം ഓഹരിയാണ് ഇദ്ദേഹത്തിന്റെ പക്കലുള്ളത്. ഈ വർഷം മാത്രം ബെസോസിന്റെ ആസ്തി 72.4 ബില്യൺ ഡോളർ വർധിച്ചു.

2. എലോൺ മുസ്ക്
ടെസ്ല കമ്പനിയുടെ സഹസ്ഥാപകൻ ബിൽ ഗേറ്റ്സിനെ മറികടന്ന് ലോകത്തെ രണ്ടാമത്തെ വലിയ ധനികനായി. 49 കാരനായ ഇദ്ദേഹത്തിന് 167 ബില്യൺ ഡോളറിന്റെ ആസ്തിയുണ്ട്. ഈ വർഷം മാത്രം 167 ബില്യൺ ഡോളറാണ് മുസ്ക് തന്റെ ആസ്തിയിൽ ചേർത്തത്. ഈ വർഷം ആദ്യം 35ാം സ്ഥാനത്തായിരുന്ന മുസ്ക് കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിൽ 10 മാസം കൊണ്ട് ലോകത്തെ രണ്ടാമത്തെ വലിയ ധനികനായി.
Post your Comments