രോ​ഗികൾക്ക് ആശ്വാസവും കരുതലുമേകാൻ ഇവിടെ ഒരു കുതിരയുണ്ട്, അവസാനനാളുകളിലെ സന്തോഷമായി ഡോ. പിയോ...

First Published Apr 17, 2021, 11:49 AM IST

പലതരത്തിലുള്ള തെറാപ്പികളും ഇന്ന് ലോകത്തിന്റെ പല ഭാ​ഗത്തും കാണാറുണ്ട്. അതിൽ ഒന്നാണ് പെറ്റ് തെറാപ്പി. അതായത്, നമ്മുടെ പ്രിയപ്പെട്ട മൃ​ഗങ്ങളുടെ സാന്നിധ്യം കൊണ്ട് രോ​ഗിക്ക് സാമാധാനവും ആശ്വാസവുമേകുക എന്നതാണ് ഇതിലെ രീതി. പല ക്ലിനിക്കുകളിലും ഇന്ന് ഈ തെറാപ്പി നിലവിലുണ്ട്. പ്രത്യേകിച്ച് മാനസികാരോ​ഗ്യവുമായി ബന്ധപ്പെട്ട ക്ലിനിക്കുകളിലും പാലിയേറ്റീവ് കെയറുകളിലും. എന്നാൽ, ഇവിടെ ഒരു ക്ലിനിക്കിൽ കുതിരയായ പിയോ ആണ് രോ​ഗികൾക്ക് തന്റെ സാന്നിധ്യത്തിലൂടെ ആശ്വാസം പകരുന്നത്. ഡോ. പിയോ എന്നാണ് അവനെ വിളിക്കുന്നത് തന്നെ. തന്റെ പരിശീലകനായ ഹാസൻ ബൗച്ചാക്കോയ്‌ക്കൊപ്പമാണ് പിയോ പ്രവർത്തിക്കുന്നത്. പിയോയുടെയും പരിശീലകന്റെയും ഈ ചിത്രങ്ങൾ വേൾഡ് പ്രസ് ഫോട്ടോ ഫൗണ്ടേഷൻ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നതാണ്. ജെറമി ലെംപിൻ പകർത്തിയിരിക്കുന്ന ചിത്രങ്ങൾ കാണാം.