പതിനായിരത്തോളം പേർ പങ്കെടുക്കുന്ന ജപ്പാനിലെ 'ന​ഗ്ന ഉത്സവം', ന​ഗ്നരായുള്ള പോരാട്ടം, ചടങ്ങിനു പിന്നിലെ കാരണങ്ങൾ

First Published Feb 23, 2021, 11:29 AM IST

കഴിഞ്ഞ വർഷങ്ങളിൽ ഏകദേശം ഇതേ സമയത്താണ്, ഹോൺഷു ദ്വീപിന്‍റെ തെക്ക് ഭാഗത്തുള്ള ഒകയാമ പ്രിഫെക്ചറിൽ ജപ്പാനിലെ വാർഷിക 'നഗ്ന ഉത്സവം' നടന്നത്. ഇന്ന് സാമൂഹിക അകലത്തിന്‍റെ ഈ മഹാമാരിക്കാലത്ത് കഴിഞ്ഞ വര്‍ഷം നടന്ന നഗ്നോത്സവത്തിന്‍റെ ചിത്രങ്ങൾ പിന്നെയും ആളുകള്‍ ഷെയര്‍ ചെയ്തു തുടങ്ങി. പതിനായിരം പുരുഷന്മാർ പങ്കെടുക്കുന്ന വൻ ചടങ്ങാണ് ജപ്പാനിലെ ഈ ന​ഗ്നോത്സവം. അഞ്ഞൂറ് വർഷം പഴക്കമുള്ള ചടങ്ങിൽ പങ്കെടുക്കാൻ ഏറെ ആവേശത്തോടെയാണ് അവിടെയുള്ള പുരുഷന്മാർ കാത്തിരിക്കുന്നത്. ജപ്പാനിലെ ഈ നഗ്നോത്സവത്തെ കുറിച്ച് അറിയാം.