രാജകുടുംബത്തില്‍ നിന്നും വിവാഹം ചെയ്താൽ പാലിക്കേണ്ട കാര്യങ്ങളിങ്ങനെ, ജീവിതരീതി തന്നെ മാറും?
First Published Dec 17, 2020, 2:07 PM IST
ബ്രിട്ടീഷ് രാജകുടുംബത്തിലെ ഒരംഗത്തെ വിവാഹം കഴിക്കുക എന്നത് ഒരു നിസ്സാരകാര്യമല്ല. അതിനായി ഒരുപാട് മാറ്റങ്ങൾ ജീവിതത്തിൽ കൊണ്ടുവരേണ്ടതുണ്ട്. ഒരുപാട് നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. ഒരു സാധാരണക്കാരനെ പോലെ ഇഷ്ടമുള്ളത് ചെയ്യാനുള്ള സ്വാതന്ത്ര്യം ഒരു രാജകുടുംബത്തിലെ അംഗത്തിന് ഇല്ല. വർഷങ്ങൾ കഴിയുന്തോറും കുറെയൊക്കെ അതിൽ മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും, ഇന്നും മുടക്കമില്ലാതെ പാലിച്ചു വരുന്ന ചില ആചാരങ്ങളും നിയമങ്ങളുമുണ്ട്. അതിൽ ചിലത് ഇതാ:

സാധാരണയായി വിവാഹ ചെലവുകൾ വധുവിന്റെ വീട്ടുകാരാണല്ലോ ഏറ്റെടുക്കുന്നത്. എന്നാൽ, ഇവിടെ അങ്ങനെയല്ല. വിവാഹത്തിനുള്ള സകല ചെലവുകളും നോക്കുന്നത് രാജകീയ കുടുംബമാണ്. അതുപോലെ തന്നെ വിവാഹത്തിന് രാജ്ഞിയുടെ അനുമതി കൂടിയേ കഴിയൂ. ഇത് 1772 -ലെ റോയൽ മാര്യേജസ് ആക്ടിൽ പറഞ്ഞിട്ടുണ്ട്.

പങ്കാളി ഇംഗ്ലണ്ടിലെ ആംഗ്ലിക്കൻ ചർച്ചിലെ അംഗമല്ലെങ്കിൽ, ഇതിലേയ്ക്ക് പരിവർത്തനം ചെയ്യേണ്ടത് ആവശ്യമാണ്. കത്തോലിക്കരെ വിവാഹം കഴിക്കാൻ ബ്രിട്ടീഷ് റോയലുകൾക്ക് അവകാശമില്ല. കാരണം ഇംഗ്ലണ്ടിലെ പ്രൊട്ടസ്റ്റന്റ് മതത്തിന്റെ മേധാവി ചർച്ച് ഓഫ് ഇംഗ്ലണ്ടാണ്. നൂറ്റാണ്ടുകൾക്ക് മുമ്പ് ഹെൻട്രി എട്ടാമൻ രാജാവ് ആൻ ബോളിനെ വിവാഹം കഴിക്കാൻ കത്തോലിക്കാസഭ വിട്ടതിന് ശേഷമാണ് ഈ രീതി ആരംഭിച്ചത്.
Post your Comments