ബിഗ് ബോസില്‍ ഒന്നാം സ്ഥാനത്ത് രമ്യാ പണിക്കര്‍, മറ്റുള്ള സ്ഥാനങ്ങളില്‍ എത്തിയവരുടെയും വിവരങ്ങള്‍

First Published Apr 13, 2021, 12:36 AM IST

ബിഗ് ബോസില്‍ ഓരോ മത്സരാര്‍ഥിയും ഒന്നാം സ്ഥാനത്ത് എത്താനുള്ള പോരാട്ടത്തിലാണ്. സ്വന്തം കഴിവ് വ്യക്തമാക്കാനുള്ള നിരന്തര ശ്രമത്തിലാണ് എല്ലാവരും. മത്സം മുറുകുമ്പോള്‍ തര്‍ക്കങ്ങളും ഉണ്ടാകാറുണ്ട്. മത്സരാര്‍ഥികളുടെ അഭിപ്രായം അനുസരിച്ച് ആരായിരിക്കും ഒന്നാം സ്ഥാനത്ത് എത്തുകയെന്നതും പുറത്താകുന്നതായി കണക്കാക്കുന്ന പതിമൂന്നാം സ്ഥാനത്ത് ആരായിരിക്കും എന്നുമായിരുന്നു ഇന്നത്തെ ബിഗ് ബോസ് ടാസ്‍ക്. എല്ലാവരും വാശിയോടെയായിരുന്നു ഇതില്‍ മത്സരിച്ചതും. ഒടുവില്‍ രമ്യാ പണിക്കരായിരുന്നു ഒന്നാം സ്ഥാനത്ത് എത്തിയത്.