കുട്ടികൾക്ക് ഈ ഭക്ഷണങ്ങൾ നൽകൂ, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും
കുട്ടികളിൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്. വളരെ ഹെൽത്തിയായതും പോഷകഗുണമുള്ള ഭക്ഷണങ്ങളും കുട്ടികൾക്ക് നൽകുന്നതിലൂടെ രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താം. അതിനായി കുട്ടികൾക്ക് നിർബന്ധമായും നൽകേണ്ട അഞ്ച് ഭക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...
ബദാം: ബദാമിൽ വിറ്റാമിൻ ഇ ധാരാളം അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. പാലിലോ അല്ലാതെ പൊടിച്ചോ കുട്ടികൾക്ക് ബദാം നൽകാവുന്നതാണ്.
തെെര്: തൈരിലെ പ്രോബയോട്ടിക്സ് രോഗപ്രതിരോധ ശേഷിയെ ഉത്തേജിപ്പിക്കുന്നു. കുട്ടികൾക്ക് സാലഡായോ അല്ലാതെയോ നൽകാവുന്നതാണ്.
റാഗി: റാഗിയില്‍ കാത്സ്യം ധാരാളമടങ്ങിയിട്ടുണ്ട്. ഒരു നേരമെങ്കിലും ആഹാരത്തിൽ റാഗി ഉൾപ്പെടുത്തുക. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില ഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്.
സാൽമൺ മത്സ്യം: സാൽമണിൽ ഒമേഗ 3 കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. തലച്ചോറുകൾ വികസിപ്പിക്കുന്നതിന് ഈ കൊഴുപ്പുകൾ അനിവാര്യമാണെന്ന് മാത്രമല്ല ശ്വാസകോശ സംബന്ധമായ അണുബാധകളിൽ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു. രോഗപ്രതിരോധ കോശങ്ങളുടെ പ്രവർത്തനം വർദ്ധിപ്പിക്കുന്നതിലൂടെ ഈ ഫാറ്റി ആസിഡുകൾ നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുമെന്ന് പുതിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
മുട്ട: വിറ്റാമിൻ ഡി ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് മുട്ട. മാത്രമല്ല മുട്ടയിൽ സെലിനിയം പോലുള്ള രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന നിരവധി പോഷകങ്ങളും മുട്ടയിൽ അടങ്ങിയിട്ടുണ്ട്.