നിയന്ത്രിതമെങ്കിലും ക്രിസ്തുമസ് ആഘോഷത്തില്‍ ലോകം; ചിത്രങ്ങള്‍ കാണാം
കൊവിഡ് രോഗാണുവിന്‍റെ വ്യാപനത്തെ തുടര്‍ന്ന് ഈ വര്‍ഷവും ലോകത്ത് ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് വിലക്ക് തുടരുകയാണ്. കഴിഞ്ഞ വര്‍ഷം രോഗവ്യാപനം തുടങ്ങിയിരുന്നതേയുണ്ടായിരുന്നെങ്കില്‍ ഈ ക്രിസ്തുമസിന് രോഗവ്യാപനത്തിന്‍റെ രണ്ടാം ഘട്ടത്തിലൂടെയാണ് യൂറോപ്പ് കടന്നുപോകുന്നത്. പ്രതിരോധശേഷിയിലെ കുറവ് രോഗവ്യാപനം ശക്തമാക്കാനും മരണനിരക്ക് കൂട്ടാനും ഇടയാക്കിയത് യൂറോപിനെ വലിയ പ്രതിസന്ധിയിലേക്കാണ് കൊണ്ടെത്തിച്ചത്. ഇതോടെ ശക്തമായ നിയന്ത്രണങ്ങളിലൂടെയാണ് ലോകമെങ്ങും ക്രിസ്തുമസ് ആഘോഷങ്ങള്‍ നടക്കുന്നത്. ലോകമെങ്ങുമുള്ള ചില ക്രസ്തുമസ് ആഘോഷങ്ങളില്‍ നിന്ന്. ചിത്രങ്ങള്‍ ഗെറ്റി.

ജയ്പൂരിലെ സെന്‍റ് ആൻഡ്രൂസ് പള്ളിയിൽ നടന്ന ഓൾ-വിമൻ നിർഭയ പൊലീസ് സ്ക്വാഡിന്‍റെ ക്രിസ്മസ് ആഘോഷം.

മ്യൂണിച്ചില്‍ മാലാഖയുടെ വേഷം ധരിച്ച മോഡൽ മിറിയം ഫ്രാൻസ് മരിയൻപ്ലാറ്റിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു.
(കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ Read More-ല്‍ ക്ലിക്ക് ചെയ്യുക )
ഓസ്‌ട്രേലിയയിലെ സിഡ്നി ബീച്. ഡിസംബറിലെ ചൂടേറിയ ക്രിസ്തുമസ് ദിവസങ്ങളില്‍ ഓസ്ട്രേലിയക്കാര്‍ക്ക് കടല്‍കുളി ആഘോഷങ്ങളുടെ ഭാഗമായിരുന്നു. എന്നാല്‍ കൊവിഡ് വ്യപനത്തെ തുടര്‍ന്ന് നിശബ്ദമായി കിടക്കുന്ന സിഡ്നി ബീച്ച്.
കൊറോണ രോഗാണുവ്യാപനത്തെ തുടര്‍ന്ന് ഔദ്യോഗിക ക്രിസ്മസ് കുളി റദ്ദാക്കിയ വെസ്റ്റേൺ പോമെറാനിയയിലെ മെക്ലെൻബർഗില്‍ ആളുകള്‍ കുളിക്കാനായി കടലിലിറങ്ങുന്നു.
വെസ്റ്റ് ബാങ്ക് നഗരമായ ബെത്‌ലഹേമിലെ യേശുക്രിസ്തുവിന്‍റെ ജന്മസ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന ചർച്ച് ഓഫ് നേറ്റിവിറ്റിക്കുള്ളിൽ ആളുകൾ മെഴുകുതിരികൾ കത്തിക്കുന്നു.
കൊവിഡ് വ്യാപനം മൂലം ആഘോഷങ്ങള്‍ കുറച്ച വത്തിക്കാനില്‍ പ്രാര്‍ത്ഥനയ്ക്ക് ശേഷം വത്തിക്കാനിലെ ജോലിക്കാരുമൊത്ത് ഫ്രാൻസിസ് മാർപാപ്പ കുശലാന്വേഷണത്തില്‍.
വടക്കൻ ഗാസയിൽ കൊറോണ വൈറസ് രോഗം പടര്‍ന്ന് പിടിച്ചതിനെ തുടര്‍ന്നുള്ള ലോക്ഡൌണിനിടെയിലും സാന്താക്ലോസ് വേഷത്തില്‍ സ്ട്രോബെറി വിളവെടുപ്പിനെത്തിയ ഒരു പലസ്തീൻ കുട്ടി.
കൊറോണ വൈറസ് അണുബാധയ്‌ക്കെതിരായ പോരാട്ടത്തിന്‍റെ ഭാഗമായി ജർമ്മനി നേരത്ത ലോക്ക്ഡൗൺ ആരംഭിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി ബെർലിൻ മതിലില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ റദ്ദാക്കിയിരിക്കുന്നു എന്ന് വരച്ച് വച്ചിരിക്കുന്ന ചുമര്‍ചിത്രം.
സാന്താക്ലോസിന്‍റെ വേഷം ധരിച്ച ഒരു മുങ്ങൽ വിദഗ്ധൻ തായ്‌ലൻഡിലെ ബാങ്കോക്കിലെ സീ ലൈഫ് എന്ന ബാങ്കോക്കിലെ ഓഷ്യൻ വേൾഡിൽ ക്രിസ്മസ് പരിപാടികളുടെ ഭാഗമായി മത്സ്യങ്ങള്‍ക്കൊപ്പം നീന്തി തുടിക്കുന്നു.
ഓരോ വർഷവും അയ്യൂട്ടയിലെ റോയൽ എലിഫന്‍റ് കൊട്ടാരത്തിൽ നിന്നുള്ള ആനകൾ ഫ്രാ നഖോൺ സി ആയുത്തായയിലെ ജിരാസത്ത് വിറ്റായ പ്രാഥമിക വിദ്യാലയത്തിലെ കുട്ടികൾക്ക് സാന്താക്ലോസിന്‍റെ വേഷത്തില്‍ വന്ന് കുട്ടികളെ സന്ദർശിച്ച് സമ്മാനങ്ങൾ കൈമാറാറുണ്ട്. ഇത്തവണ കൊവിഡായിരുന്നതിനാല്‍ മുഖാവരണമായിരുന്നു പ്രധാന സമ്മാനം.
കൊറോണ വൈറസ് പാൻഡെമിക് മൂലം മാസ്ക് ധരിച്ച ഒരു കടക്കാരി ഗാസ സിറ്റിയിൽ ക്രിസ്മസ് അലങ്കാരങ്ങൾ പ്രദർശിപ്പിക്കുന്നു.
ഫിലിപ്പൈൻസിലെ മനിലയിലെ മനില കത്തീഡ്രലിൽ നടന്ന ക്രിസ്മസ് ആഘോഷത്തിനിടെ മനില ആക്സിലറി ബിഷപ്പ് ബ്രോഡറിക് പാബിലോ മാസ്ക് ധരിച്ച് ,ചുംബിച്ച ശേഷം ഉണ്ണിയേശുവിനെ പുൽത്തൊട്ടിയിലേക്ക് വയ്ക്കുന്നു.
വിയറ്റ്നാമിലെ ഹനോയിയിൽ ഹാംഗ് മാ സ്ട്രീറ്റിലെ ഒരു കടയില്‍ നിന്ന് ക്രിസ്മസ് അലങ്കാരങ്ങള്‍ക്കായുള്ള ഫോട്ടോയ്ക്ക് വേണ്ടി ദമ്പതികൾ പോസ് ചെയ്യുന്നു. വിയറ്റ്നാം കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ ഏറെ വിജയിച്ച രാജ്യമാണ്. ബുദ്ധമത രാഷ്ട്രമായ വിയറ്റ്നാമില്‍ ക്രിസ്തുമസ് അവധി ദിവസമല്ല. എന്നാല്‍ പുതിയ ആഗോള വിപണിയുടെ വരവിനെ തുടര്‍ന്ന് ക്രിസ്തുമസ് ആഘോഷങ്ങള്‍ വിയറ്റ്നാമിലും കുറവല്ല.
വിയറ്റ്നാമിലെ ഹനോയിയിൽ സെന്‍റ് ജോസഫ് കത്തീഡ്രൽ നടക്കുന്ന ക്രിസ്മസ് ഈവ് കച്ചേരി അച്ഛന്‍റെ ചുമലിലിരുന്ന് കാണുന്ന കുട്ടി.
സ്പെയിനിലെ രാജാവ് ഫെലിപ്പിന്‍റെ ക്രിസ്മസ് പ്രസംഗം വീട്ടിലിരുന്ന് കാണുന്നവര്‍. കൊവിഡിന്‍റെ രണ്ടാം വ്യാപനത്തെ തുടര്‍ന്ന് ഏറെ നിയന്ത്രണങ്ങളിലൂടെയാണ് സ്പെയിന്‍ കടന്ന് പോകുന്നത്.
സ്റ്റാംഫോർഡിലെ കണക്റ്റിക്കട്ടില്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വീട്ടിലിരുന്ന് ക്രിസ്തുമസ് ആഘോഷിക്കുന്ന കുട്ടികള്‍.
കാലിഫോർണിയയില്‍ ക്രിസ്മസ് ദിനത്തില്‍ കൊവിഡ് ബാധയെ തുടര്‍ന്ന് നഴ്സിംഗ് ഹോമില്‍ പാര്‍പ്പിച്ച പ്രായം ചെന്ന ബന്ധുക്കളെ സന്ദര്‍ശിക്കുന്നവര്‍.
അമേരിക്കയിലെ കാലിഫോർണിയ ഓറഞ്ച് കൗണ്ടിയിൽ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ലേഡി ഓഫ് ഗ്വാഡലൂപ്പ് സ്കൂളിന്റെ തുറന്ന കളിസ്ഥലത്ത് പ്രര്‍ത്ഥന നടത്തുന്നവര്‍.
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ സാമൂഹിക അകലം പാലിക്കാനായി പള്ളികളിലെ ഇരിപ്പിടങ്ങളില്‍ പല നിറത്തിലുള്ള റിബണുകള്‍ കെട്ടിയിട്ടിരിക്കുന്നു.
ഇംഗ്ലണ്ടിലെ സെന്‍റ് പോൾസ് കത്തീഡ്രലില്‍ ക്രിസ്തുമസ് സന്ദേശം നല്കുന്നു. ഇംഗ്ലണ്ടിലെ ടയർ 4 കോവിഡ് -19 നിയന്ത്രണങ്ങൾ അനുസരിച്ച് ആരാധനാലയങ്ങൾ തുറന്നിരിക്കാൻ അനുമതിയുണ്ട്.
ജര്‍മ്മനിയിലെ നോർത്ത് റൈൻ-വെസ്റ്റ്ഫാലിയയിലെ കത്തീഡ്രലിനു മുന്നില്‍ വച്ചിരിക്കുന്ന പാണ്ട കരടിയുടെ ബൊമ്മ. രോഗാണു വ്യാപനം കാരണം ജര്‍മ്മനിയിലെ തെരുവുകള്‍ ഈ ക്രിസ്തുമസ് കാലത്ത് വിജനമായിരുന്നു.
ജയ്പൂരിലെ സെന്‍റ് ആൻഡ്രൂസ് പള്ളിയിൽ നടന്ന ഓൾ-വിമൻ നിർഭയ പൊലീസ് സ്ക്വാഡിന്‍റെ ക്രിസ്മസ് ആഘോഷം.