ശമനമില്ലാതെ രോഗവ്യാപനം; മരുന്നുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് ലോകം

First Published Dec 28, 2020, 3:41 PM IST

2019 നവംബറില്‍ ചൈനയിലെ വുഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട ഒരൊറ്റ രോഗാണുവിലൂടെ ലോകം മുഴുവനായും അടച്ച് പൂട്ടിയും പാതി തുറന്നുമാണ് മനുഷ്യന്‍ കഴിഞ്ഞ ഒരു വര്‍ഷമായി ജീവിതം മുന്നോട്ട് നീക്കുന്നത്. ചില രാജ്യങ്ങളില്‍ രോഗാണുവിനെതിരെ മരുന്നുകള്‍ കണ്ടെത്തിയെങ്കിലും അതിന്‍റെ പ്രായോഗീകതയില്‍ പലരും സംശയങ്ങളുയര്‍ത്തുന്നു. എങ്കിലും നിരവധി രാജ്യങ്ങള്‍ രോഗാണുവിനെതിരെയുള്ള പ്രതിരോധമരുന്ന് ജനങ്ങളില്‍ പരീക്ഷീച്ച് തുടങ്ങി. എന്നാല്‍ ആദ്യ രോഗാണുവിന് മരുന്ന് കണ്ടെത്തിയെന്ന ആശ്വാസത്തിനിടെ ജനിതകമാറ്റം സംഭവിച്ച കൊറോണാ രോഗാണുവിന്‍റെ വ്യാപനത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. കൂടുതല്‍ അപകടകാരിയായ രണ്ടാം രോഗാണു ബ്രിട്ടനില്‍ നിന്ന് കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ചതായാണ് പുറത്ത് വരുന്ന വിവരം. ചിത്രങ്ങള്‍ ഗെറ്റി.

ലോകത്ത് ഇതുവരെയായി 8,11,54,267 പേര്‍ക്കാണ് കൊറോണാ രോഗാണുബാധ സ്ഥിരീകരിച്ചത്. ഇതില്‍ 17,72,222 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 5,73,05,067 പേര്‍ക്ക് രോഗം ഭേദമായി.

ലോകത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതരും മരണവും സംഭവിച്ചത് യുഎസ്എയിലാണ്. 1,95,73,847 പേര്‍ക്കാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചത്. 3,41,138 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

ലോകത്ത് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്. 1,02,08,725 പേര്‍ക്ക് ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചപ്പോള്‍ 1,47,940 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നാമത് ബ്രസീലാണ് 74,84,285 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍, മരണനിരക്കില്‍ ഇന്ത്യയ്ക്കും മുന്നിലാണ് ബ്രസീല്‍. 1,91,146 പേര്‍ക്കാണ് ബ്രസീലില്‍ കൊറോണാ രോഗബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്.

ബ്രസീലിന് പുറകെ റഷ്യ, ഫ്രാന്‍സ്, യുകെ, തുര്‍ക്കി.. എന്നിങ്ങനെ രോഗബാധിത രാജ്യങ്ങളുടെ നിര നീളുന്നു. അത്യപൂര്‍വ്വമായി ചില രാജ്യങ്ങള്‍ക്ക് മാത്രമേ കൊറോണയെ പ്രതിരോധിക്കാന്‍ കഴിഞ്ഞിട്ടൊള്ളൂവെങ്കിലും പൂര്‍ണ്ണമായും കൊറോണാ മുക്തമായ ഒരു രാജ്യവും ഇല്ലെന്ന് തന്നെ പറയാം.

യുകെയില്‍ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ലോകത്തിന്‍റെ പലയിടങ്ങളിലേക്കും വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.  പുതിയ വൈറസ് പടര്‍ന്നുപിടിക്കാതിരിക്കാന്‍ ഗതാഗത നിയന്ത്രണങ്ങളുള്‍പ്പെടെയുള്ള കരുതലുകളേര്‍പ്പെടുത്തിയിട്ടും വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ല.

കാനഡ, ജപ്പാന്‍, ഓസ്‌ട്രേലിയ, ലെബനന്‍ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലെല്ലാം തന്നെ യുകെ വൈറസ് എന്നറിയപ്പെടുന്ന പുതിയ വൈറസിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചു. ഇതിന് പുറമെ ഫ്രാന്‍സ്, ഡെന്മാര്‍ക്ക്, സ്‌പെയിന്‍, സ്വീഡന്‍, നെതര്‍ലാന്‍ഡ്‌സ്, ജര്‍മ്മനി, ഇറ്റലി എന്നിവിടങ്ങളിലും യുകെ വൈറസ് എത്തിയതായാണ് വിവരം.

രോഗത്തിന്‍റെ തീവ്രത വര്‍ധിപ്പിക്കാന്‍ യുകെ വൈറസിന് കഴിവില്ലെന്നാണ് ഗവേഷകര്‍ അറിയിക്കുന്നത്. എന്നാല്‍ ഏതാണ്ട് 70 ശതമാനത്തോളം രോഗവ്യാപനം വര്‍ധിപ്പിക്കാന്‍ ഈ വൈറസിന് കഴിയുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഇതോടെ കൊവിഡ് കേസുകളുടെ എണ്ണം കുത്തനെ വര്‍ദ്ധിക്കുകയും ഇത് ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കുകയും ചെയ്യും. ഇത്തരമൊരു സ്ഥിതി വിശേഷം കൊവിഡ് മരണനിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന് പഠനറിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പ് നല്‍കുന്നു.

സാമൂഹിക വ്യാപന ഘട്ടത്തിലാണ് പുതിയ വൈറസെന്നാണ് റിപ്പോര്‍ട്ടുകള്‍.  ഇന്ത്യയില്‍ ഇതുവരെ ഔദ്യോഗികമായി യുകെ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഏറെ കരുതലിലാണ് രാജ്യം. കൊവിഡ് 19 ഏറ്റവുമധികം തിരിച്ചടികള്‍ സമ്മാനിച്ച യുഎസില്‍ പക്ഷേ ഇതുവരെയായിട്ടും യുകെ വൈറസ് കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

കോറോണയുടെ ജനിതക മാറ്റം നിരീക്ഷിക്കാന്‍ രാജ്യത്തെ പത്ത് ലാബുകളുടെ കൺസോർഷ്യത്തിന് കേന്ദ്രം രൂപം നൽകി. രാജ്യത്തെ കൊറോണ വൈറസിന്‍റെ വകഭേദങ്ങളുടെ സാന്നിധ്യം കണ്ടെത്താൻ പ്രത്യേക പദ്ധതിയുമായി കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് രംഗത്തെത്തിയത്. വൈറസിന്‍റെ ജനിതക മാറ്റം നീരീക്ഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യം.

സംസ്ഥാനങ്ങൾക്ക് സാമ്പിളുകൾ പരിശോധനക്ക് അയ്ക്കാനുള്ള ലാബുകളും ഇതോടൊപ്പം നിർദ്ദേശിച്ചു. കേരളത്തിലെ സാമ്പിളുകൾ പരിശോധനക്ക് അയക്കേണ്ടത് ദില്ലി ഐജിഐബി ലാബിലേക്കാണ്. ഇതിനിടെ രാജ്യത്ത് കൊവിഡ് വാക്‌സിനേഷന് മുന്നോടിയായുള്ള ഡ്രൈ റണ്ണിന് തുടക്കം കുറിച്ചു.

പഞ്ചാബ്, അസ്സം, ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ഡ്രൈ റൺ നടക്കുന്നത്. ലോകാരോഗ്യ സംഘടനയുടെയും യുഎൻഡിപിയുടെയും സഹകരണത്തോടെയാണ് നാല് സംസ്ഥാനങ്ങളിൽ ഡ്രൈ റൺ നടക്കുന്നത്. വാക്സിൻ കുത്തിവെയ്പ്പിനായി പുറത്തിറക്കിയ മാർഗ രേഖയിൽ പോരായ്മകളുണ്ടോയെന്ന് പരിശോധിക്കുകയാണ് പരിപാടിയുടെ പ്രധാനലക്ഷ്യം.

നാല് സംസ്ഥാനങ്ങളിലെ രണ്ട് ജില്ലകളിലായി അഞ്ച് ഇടങ്ങളിലാണ് ഡ്രൈ റൺ പുരോഗമിക്കുന്നത്. ഒരു കുത്തിവെയ്പ്പ് കേന്ദ്രത്തിൽ ഡോക്ടർ ഉൾപ്പെടെ അഞ്ച് ജീവനക്കാരാണ് ഡ്രൈ റണിന്‍റെ ഭാഗമാകുന്നത്. നഴ്സ്, ഫാർമസിസ്റ്റ്, പോലീസ് ഗാർഡ്, ആശാ വർക്കർ, ഡാറ്റാ മാനേജർമാർ എന്നിവരാണ് പദ്ധതിയുടെ ഭാഗമാകുക.

വാക്‌സിൻ നൽകുന്നതിനും തുടർ നടപടികൾക്കുമായി ഇവർക്ക് നേരത്തെ പ്രത്യേക പരിശീലനം നൽകി. യഥാർത്ഥ വാക്സിന് കുത്തിവെയ്പ്പിക്കുന്നത് ഒഴികെ വാക്സിൻ ശേഖരണം, വാക്സിൻ സൂക്ഷിക്കുന്നതിനുള്ള ശീതികരണ സംവിധാനം, വിതരണത്തിനുള്ള ക്രമീകരണങ്ങൾ എന്നിവയുടെ ഫലപ്രാപ്തിയും ഇതോടൊപ്പം വിലയിരുത്തും.

കൊവിഡ് പ്രതിരോധമരുന്നുകളില്‍ ഓക്സ്ഫഡ് നിര്‍മ്മിച്ച കൊവിഷീൽഡ് വാക്സിന് ഒരാഴ്ചയ്ക്കുള്ളിൽ ഇന്ത്യ അനുമതി നൽകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയില്‍ പൂനൈ സിറം ഇൻസ്റ്റിറ്റ്യൂട്ടാണ് കൊവിഷീൽഡ് വാക്സിൻ ഉൽപ്പാദിപ്പിക്കുന്നത്. വാക്സിനുമായി ബന്ധപ്പെട്ട് സമർപ്പിച്ച വിവരങ്ങൾ തൃപ്തികരമാണെന്നാണ് വിദഗ്തസമിതിയുടെ വിലയിരുത്തൽ.

യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ വാക്സിൻ വിതരണം പുരോഗമിക്കുകയാണ്. 27 അംഗ രാജ്യങ്ങളിലും ഫൈസർ വാക്സിൻ വിതരണം  തുടങ്ങി. ആരോഗ്യപ്രവർത്തകർക്കാണ് ആദ്യം വാക്സിൻ നൽകിയത്. സ്പെയിനിൽ നഴ്സിംഗ് ഹോം അന്തേവാസിയായ 96 കാരിയാണ് ആദ്യം വാക്സിനെടുത്തത്. ജർമ്മനിയിൽ 101 കാരിയും വാക്സിൻ സ്വീകരിച്ചു.

മോഡേണ, ജോൺസൺ ആന്‍റ് ജോൺസൺ തുടങ്ങിയ മറ്റ് വാക്സിനുകളും യൂറോപ്യൻ യൂണിയന്‍റെ അനുമതിക്കായി സമീപിച്ചിട്ടുണ്ട്. അതേ സമയം റഷ്യൻ പ്രസിഡന്‍റ് വ്ലാദമിർ പൂചിൻ കൊവിഡ് വാക്സിൻ സ്വീകരിക്കുമെന്ന് അറിയിച്ചു. റഷ്യ തന്നെ വികസിപ്പിച്ച തദ്ദേശീയ വാക്സിനായ സ്പുട്നിക് അഞ്ച് സ്വീകരിക്കാൻ പൂചിൻ തീരുമാനിച്ചതായി ഔദ്യോഗിക വക്താവ് അറിയിച്ചു.

ചൈനയ്ക്ക് പിന്നാലെ റഷ്യയായിരുന്നു ആദ്യമായി വാക്സിന്‍ കണ്ടെത്തിയ രാജ്യം. നേരത്തെ പുചിന്‍റെ മകള്‍ വാക്സിനെടുത്തത് വാര്‍ത്തയായിരുന്നു. ഡിസംബറിലാണ് ഇഷ്ടമുള്ളവർക്കെല്ലാം വാക്സിൻ നൽകാനുള്ള പദ്ധതി റഷ്യയിൽ തുടങ്ങിയത്.

എന്നാൽ കഴിഞ്ഞ ദിവസമാണ് 60 വയസ്സ് കഴിഞ്ഞവർക്ക് കുത്തിവയ്പ്പെടുക്കാൻ അനുമതി നല്‍കിയത്. ഇതിന് പിന്നാലെയാണ് 68 കാരനായ പൂചിൻ വാക്സിൻ സ്വീകരിക്കുമെന്ന അറിയിപ്പുണ്ടായത്.

undefined