പശ്ചിമഘട്ട കാടുകളില്‍ അത്യപൂര്‍വ്വമായ ' നൃത്തക്കാരന്‍ തവള ' യെ കണ്ടെത്തി

First Published Nov 23, 2020, 11:46 AM IST

ന്ത്യൻ ഉപഭൂഖണ്ഡത്തിന്‍റെ തെക്കുപടിഞ്ഞാറൻ തീരത്തെ പ്രധാനപ്പെട്ട ഉഷ്ണമേഖലാ പർവത ശൃംഖലയാണ് പശ്ചിമഘട്ടം. ഉഭയജീവികളുടെ കാര്യത്തിൽ ഈ പ്രദേശം വൈവിധ്യത്തിന്‍റെ കേന്ദ്രമാണ്. ലോകത്ത് മറ്റൊരിടത്തും കാണപ്പെടാത്ത അനേകം ജീവജാലങ്ങളെ ഇവിടെ മാത്രം ജീവിക്കുന്നു. ഇവിടെ നിന്ന് പുതുതായി നൃത്തക്കാരന്‍ തവള കുടുംബത്തെ കണ്ടെത്തി.പുതുതായി 14 ഇനം തവളകളെയാണ് കണ്ടെത്തിയത്. ഇവയിൽ മൂന്നെണ്ണത്തിനെ മൂന്നാറിലാണ് കണ്ടെത്തിയത്. ഡാൻസിംഗ് ഫ്രോഗ് (മൈക്രി സ്വാലസ്) എന്ന വംശത്തിൽപ്പെട്ടവയാണ് ഇവ. ഡൽഹി യൂണിവേഴ്സിറ്റിയിലെ ഉഭയജീവ ജീവശാസ്ത്രജ്ഞൻ സത്യഭാമ ദാസ് ബിജുവിന്‍റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ഇവയെ കണ്ടെത്തിയത്. തവളകള്‍ നിലനില്‍ക്കുന്ന ജൈവപ്രകൃതിയുടെ സന്തുലിതാവസ്ഥയില്‍ ഏറെ പ്രാധാന്യമുള്ള ജീവി വര്‍ഗ്ഗമാണ് തവളകള്‍. 2014 ൽ ഡോ. ബിജുവും സംഘവും ആരംഭിച്ച പശ്ചിമഘട്ട തവളകളെ കുറിച്ചുള്ള പഠനത്തിനൊടുവിലാണ് 14 ഇനം പുതിയ നൃത്തക്കാരന്‍ തവളകളെ കണ്ടെത്തിയത്. 2015 ല്‍ ബിജുവും സംഘവും ഉത്തരേന്ത്യയില്‍ മരത്തവളയെ വീണ്ടും കണ്ടെത്തിയത് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. അവരുടെ കുഞ്ഞുങ്ങൾ അമ്മമാരുടെ മുട്ട തിന്നുവെന്ന പ്രത്യേക അദ്ദേഹമാണ് തിരിച്ചറിഞ്ഞത്. തവളകളെ കുറിച്ചുള്ള അദ്ദേഹത്തിന്‍റെ പഠനനേട്ടങ്ങള്‍ അദ്ദേഹത്തിന്  “ഫ്രോഗ്മാൻ ഓഫ് ഇന്ത്യ” എന്ന വിളിപ്പേര് നേടികൊടുത്തു.

ഇപ്പോള്‍ കണ്ടെത്തിയ മൈക്രോക്സാലിഡേ കുടുംബത്തിലെ നൃത്തക്കാരന്‍ തവളയുടെ ഏറ്റവും വലിയ പ്രത്യേക, അവ ഇണയെ ആകര്‍ഷിക്കാന്‍ പ്രത്യേകമായി ശബ്ദിക്കുന്നില്ലെന്നതാണ്.

പശ്ചിമഘട്ടത്തിലെ നല്ല ഒഴുക്കുള്ള അരുവികളിലും സമീപ പ്രദേശങ്ങളിലുമാണ് ഇവയുടെ ആവാസം കേന്ദ്രം.

undefined

സാധാരണ തവളകൾ തൊണ്ട വീർപ്പിച്ച് പ്രത്യേക ശബ്ദം പുറപ്പെടുവിച്ചാണ് ഇണകളെ ആകർഷിക്കുന്നത്. എന്നാൽ അരുവികളിലെ നീരൊഴുക്ക് ശബ്ദം മൂലം ഡാൻസിംഗ് ഫ്രോഗുകളുടെ ശബ്ദം പുറത്ത് കേൾക്കാൻ കഴിയില്ല.

കാട്ടരുവികളിലെ വെള്ളത്തില്‍ ജീവിക്കുന്ന ഇവ ഇണയെ ആകര്‍ഷിക്കാന്‍ ശബ്ദം പുറപ്പെടുവിച്ചാലും വെള്ളത്തിന്‍റെ ഒഴുക്കിനെ തുടര്‍ന്നുണ്ടാകുന്ന ശബ്ദത്തില്‍ ആണ്‍ തവളകളുടെ വിളികള്‍ ഇണകള്‍ കേള്‍ക്കാതെ പോകുന്നു.

ജൈവപ്രക്രിയയിലെ ഈ പ്രതിസന്ധി മറികടക്കാനായി അവ കണ്ടെത്തിയ ജൈവികാമായ മാര്‍ഗ്ഗമാകാം നൃത്തമെന്ന് കരുതുന്നു. ഇണയെ ആകര്‍ഷിക്കാനായി ആണ്‍ തവളകള്‍ ചില പ്രത്യേക തരത്തില്‍ കാലുകള്‍ ചലിപ്പിക്കുന്നു. ഇത് കാണുന്ന പെണ്‍ തവളകള്‍ ഇണ ചേരാനായി തയ്യാറാകുന്നു.

മറ്റ് തവളകളില്‍ നിന്ന് വ്യത്യസ്തമായി ഇണയെ ആകര്‍ഷിക്കാനായി കാലുകള്‍ ചലിപ്പിക്കുന്നതിനാലാണ് ഇവയ്ക്ക് ഡാന്‍സിംഗ് ഫ്രോഗ് അഥവാ നൃത്തക്കാരന്‍ തവളയെന്ന് പേര് വീണത്.

ഇത്തരം തവളകൾ പശ്ചിമഘട്ട മേഖലയിൽ മാത്രമാണുള്ളതെന്നാണ് കണ്ടെത്തൽ. കോടി ഗർൻസീസ്, സാലി, സെപുലൻ ക, ഉത്തരാഗതി, നീലുവാസയ്, സെയ്രാൻദ്രി, കാൻഡി ഡസ്, നിഗ്രാവെന്ത്രിസ്, നെല്ലിയാംപതി, മല്ലാനി, അഡോണിസ്, കോടയാരി, കുറിച്ചിയാരി, ഫ്രിജിദ്യൂസ് എന്നീ പേരുകളിലാണിവ അറിയപ്പെടുന്നത്.

ഇതിൽ നിഗ്രാ വെന്ത്രിസ്, അഡോണിസ്, ഫ്രിജിദ്യൂസ് എന്നിവയെയാണ് മൂന്നാറിൽ നിന്ന് കണ്ടെത്തിയത്. പശ്ചിമഘട്ടത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി കണ്ടെത്തിയ ഇവയ്ക്ക് പല നിറവും വലുപ്പവുമാണുള്ളത്.

ഒരെ കുടുംബത്തിലുള്ള ഇവയിലൊന്നിനെ കഴിഞ്ഞ ദിവസം പരിസ്ഥിതി പ്രവർത്തകനായ ഹാഡ്ലി രജ്ഞിത്ത് ഇരവികുളം ദേശീയ ഉദ്യാനത്തിന് സമീപത്തു നിന്ന് കണ്ടെത്തിയിരുന്നു. പശ്ചിമഘട്ടത്തിൽ പുതുതായി കണ്ടെത്തിയ നൃത്തക്കാരന്‍ തവളകളില്‍ അതിശയകരമായ മറ്റൊരു വ്യത്യാസം കണ്ടെത്തി, അവയുടെ വാല്‍മാക്രികള്‍ മണ്ണിനടിയിലാണ് ജീവിക്കുന്നത്.

തവളകളെ കണ്ടെത്തിയെങ്കിലും അവയുടെ വാല്‍മാക്രികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, വെള്ളം നിറഞ്ഞ അരുവികളില്‍ കാലുപയോഗിച്ച് കുഴി തോണ്ടി ഇത്തരം അറകളിലാണ് ഇവ മുട്ടകളിടുന്നതെന്ന് കണ്ടെത്തിയതായി ഡോ.ബിജു പ്ലോസ് വണ്ണിലെഴുതിയ ലേഖനത്തില്‍ പറയുന്നു.

ഈ സൂചനയെ തുടര്‍ന്ന് 2012 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഒരേ പ്രദേശത്ത് കൂടുതല്‍ നിരീക്ഷണം നടത്തി. ആദ്യം ഞങ്ങൾ ആഴം കുറഞ്ഞ വെള്ളത്തിൽ, തുടർന്ന് ക്രമേണ വനത്തിന്‍റെ അരികുകളിലെ മണൽ, ചരൽ വിരിച്ച പ്രദേശങ്ങളില്‍ അന്വേഷണം വ്യാപിപ്പിച്ചു.

ഇങ്ങനെ മണ്ണിനടിയില്‍ കണ്ടെത്തിയ വാല്‍മാക്രികള്‍ക്ക് തവിട്ടുനിറമാണ്. 10 മുതൽ 40 സെന്‍റീമീറ്റർ വരെ (4 മുതൽ 16 ഇഞ്ച് വരെ) ആഴത്തിൽ, ജലാംശമുള്ള പ്രദേശങ്ങളില്‍  സഞ്ചരിക്കുന്നതിന് തലയുടെ മുകൾ ഭാഗത്ത് ചെറുതും ചർമ്മം മൂടിയതുമായ കണ്ണുകളും നന്നായി വികസിപ്പിച്ച പേശികളും ഉൾപ്പെടെ ഭൂഗർഭജീവിതത്തിനായി അവർക്ക് നിരവധി പ്രത്യേകതകള്‍ ഉണ്ടെന്ന് അദ്ദേഹം നിരീക്ഷിച്ചു.