ഡിസംബറിന്റെ കുളിരില്‍ മഞ്ഞ് പെയ്യുന്ന മണാലിയില്‍...
First Published Dec 24, 2020, 3:03 PM IST
മഞ്ഞ് പുതച്ച് നിൽക്കുന്ന നാട്ടിൽ, നെരിപ്പൊടിന്റെ ചൂട് കാഞ്ഞ്, തടിയില്‍ പണി വീട്ടില്‍ പുറത്തേക്ക് നോക്കിയിരുന്ന് ഒരു ചൂട് കാപ്പി ഇങ്ങനെ അനത്തി കുടിക്കുന്ന കാല്പനികത സ്വപ്നം കാണാത്ത മലയാളിയുണ്ടാവില്ല. കാരണം മലയാളിക്ക് മഞ്ഞില്ലെന്നത് തന്നെ... ഇല്ലാത്തതാണല്ലോ നമ്മളെന്നും ആഗ്രഹിച്ചിട്ടുള്ളത്. അത്തരമൊരു സ്വപ്നത്തിന്റെ കൈ പിടിച്ച് മഞ്ഞ് പെയ്യുന്ന ഡിസംബറിൽ മണാലിയിലേക്ക് പോകുന്നൊരു വണ്ടിയില്‍ ഞാനും കയറി. ജീവിതത്തില്‍ അപൂര്‍വ്വമായെങ്കിലും പൂര്‍ത്തിയാകുന്ന ചില സ്വപ്നങ്ങള്‍ക്ക് വേണ്ടി. ജീവിതത്തില്‍ ഒരിക്കലെങ്കിലും അനുഭവിക്കേണ്ട കാഴ്ചകള്‍ക്ക് വേണ്ടി... മണാലിയിലേക്ക്... എഴുത്തും ചിത്രങ്ങളും ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന് അനന്തു പ്രഭ.

ശൈത്യകാലത്തെ ആദ്യ മഞ്ഞ് പെയ്ത്തിന് മുമ്പ് ഇവിടെ ഒരു മഴ പെയ്യുമത്രേ... മഴയെങ്ങനെ നമ്മടെ തായമ്പക പോലെ കൊട്ടിക്കേറി പിന്നെ പയ്യെപ്പയ്യെ മഞ്ഞുതുള്ളികളായി മാറും. മലകളും മരങ്ങളും വീടുകളും എന്നുതുടങ്ങി മണാലിയാകെ മഞ്ഞിനെ വാരിപ്പുതയ്ക്കും.

പിന്നെ ഏങ്ങും വെള്ള. കണ്ണടച്ചാലും തുറന്നാലും വെള്ളനിറം മാത്രം മായാതെ അങ്ങനെ... രാത്രി മുഴുവൻ നിന്ന് പെയ്യുന്ന മഞ്ഞിൽ നേരം വെളുക്കുമ്പോഴേക്കും മണാലിയൊരു പഞ്ചസാരക്കിണ്ണമായി മാറും. പിന്നെ നേരം പയ്യെ കണ്ണുതുറക്കുമ്പോഴാണ് കാഴ്ചയുടെ കുളിരറിയുക. മരച്ചില്ലകളിലും വീടിന്റെ മേല്‍ക്കൂരകളിലും മറ്റും തങ്ങിയിരിക്കുന്ന മഞ്ഞ്, കനം കൂടി കൂടിയൊരു മത്തങ്ങാ വലുപ്പത്തിൽ താഴെക്ക് വീഴുന്ന ശബ്ദം കെട്ടിട്ടാവും നമ്മൾ എണീക്കുക. (കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ Read More ല്‍ ക്ലിക്ക് ചെയ്യുക)
Post your Comments