എൽബ്ലാഗ് കനാല്‍; കനാലിലൂടെ മാത്രമല്ല, ചെറു കുന്നുകളിലൂടെയും ഈ ബോട്ടുകളില്‍ സഞ്ചരിക്കാം
First Published Nov 24, 2020, 11:11 AM IST
ഒരു ചെറുകുന്നിനിടയിലെ കനാലുകള്‍ തമ്മില്‍ ബന്ധിപ്പിക്കണമെന്നുണ്ടെങ്കില്‍ നമ്മള്‍ ആദ്യം ചെയ്യുന്നത് ആ കുന്ന് അങ്ങ് ഇടിച്ച് നിരത്തുകയാണ്. കുന്നിടിക്കാതെ ഏങ്ങനെ ഗതാഗതം സാധ്യമാക്കാമെന്നതിനെ കുറിച്ചോ അല്ലെങ്കില്‍ അതുണ്ടാക്കുന്ന പാരിസ്ഥിതികാഘാതത്തെ കുറിച്ചോ യാതൊരുവിധ ആലോചനയും ഇവിടെ നടക്കില്ലെന്നത് തന്നെ. എന്നാല്‍, 1800 കളില്‍ ഇത്തരമൊരു പ്രതിസന്ധി നേരിടേണ്ടിവന്നപ്പോള്‍ കുന്നിടിക്കാതെ തന്നെ ഗതാഗതം സാധ്യമാക്കിയിരുന്ന ഒരു രാജ്യമായിരുന്നു യൂറോപ്പിലെ പ്രഷ്യ രാജവംശം (1701 - 1918). ഇന്ന് പോളണ്ടിലെ ഏഴ് അത്ഭുതങ്ങളിലൊന്നാണ് 1860 ല്‍ പ്രഷ്യ രാജവംശം തുറന്ന് കൊണ്ടുത്ത എൽബ്ലാഗ് കനാൽ. ഏറ്റവും ചെലവ് കുറഞ്ഞതും പാരിസ്ഥിതികാഘാതം കുറയ്ക്കുന്നതുമായ ഗതാഗത സംവിധാനങ്ങളിലൊന്നാണ് എൽബ്ലാഗ് കനാലിലെ ജലഗതാഗതം.

മലകള്‍ കടന്ന് കനാലിലൂടെ ബോട്ട് യാത്ര ചെയ്യാമെന്നതാണ് ഈ കനാലിന്‍റെ പ്രത്യേകത. യൂറോപ്പിലെ ഏറ്റവും വിചിത്രമായ ഗതാഗത സംവിധാനമാണിത്. ഒരേ സമയം കൃഷിയിടങ്ങള്‍ക്ക് നടുവിലെ കനാലിലൂടെ ഒരു ജലയാത്ര.

ഇടയ്ക്ക് അഞ്ച് ചെറിയ കുന്നുകളിലൂടെ ഒരു ട്രയിന്‍ യാത്ര. ഏറ്റവും ചുരുക്കത്തില്‍ എൽബ്ലാഗ് കനാൽ യാത്രയെ കുറിച്ച് ഇങ്ങനെ പറയാം.
Post your Comments