ഇത് സ്വര്‍ഗ്ഗമോ ? അതോ ഭൂമിയോ ? 2020 ലെ ഭൂപ്രകൃതി ഫോട്ടോഗ്രഫി അവാര്‍ഡ് ചിത്രങ്ങള്‍ കാണാം
ആദ്യ കാഴ്ചയില്‍ തന്നെ നമ്മള്‍ ഒന്ന് അന്തംവിടും. ഇതെവിടെ ഭൂമിയിലോ, അതോ സ്വര്‍ഗ്ഗമോ, ഏത് ഫോട്ടോഷോപ്പ്. അതെ നമ്മള്‍ ഉറപ്പിക്കുന്നു. കണ്ടത് ഫോട്ടോഷോപ്പ് തന്നെ. എന്നാല്‍ കണ്ടവയൊന്നും ഫോട്ടോഷോപ്പല്ലെന്നും ഭൂമിയിലെ തന്നെ ചില സ്ഥലങ്ങളുടെ ചിത്രങ്ങള്‍ തന്നെയെന്നുമാണ് 2020 ലെ അന്താരാഷ്ട്രാ ഭൂപ്രകൃതി ഫോട്ടോഗ്രാഫര്‍ ഓഫ് ദി ഇയര്‍ മത്സരത്തിലെ വിജയ ചിത്രങ്ങള്‍ തെളിയിക്കുന്നത്. അതെ കാഴ്ചയില്‍ മായികത തോന്നുന്ന ഭൂ പ്രകൃതി ദൃശ്യങ്ങളാണ് ഓരോ ചിത്രങ്ങളും. മത്സരത്തിന്‍റെ ഏഴാം വര്‍ഷം ലോകമെമ്പാടുനിന്നുമുള്ള ഫോട്ടോഗ്രാഫര്‍മാരില്‍ നിന്ന് 3,800 ഓളം ചിത്രങ്ങളാണ് എത്തിയത്. ഇത്രയും ഫോട്ടോയില്‍ നിന്ന് മികച്ച ചിത്രം തെരഞ്ഞെടുക്കുകയെന്നത് ഏറെ ശ്രമകരമായിരുന്നെന്ന് വിധി കര്‍ത്താക്കള്‍ പറഞ്ഞു. ഏറ്റവും മികച്ച ഫോട്ടോയ്ക്കുള്ള സമ്മാനവും 'ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ' എന്ന പദവിയും ഹോങ്കോങ്ങിൽ നിന്നുള്ള കെൽവിൻ യുവാൻ നേടി. ജർമ്മൻ ഫോട്ടോഗ്രാഫർ കൈ ഹോർനുങ് 'ഈ വർഷത്തെ ഫോട്ടോ' സമ്മാനം നേടി. കൂടാതെ, മത്സരത്തില്‍ പങ്കെടുത്തതില്‍ നിന്ന് മികച്ച 101 ചിത്രങ്ങൾ വിധികർത്താക്കൾ തെരഞ്ഞെടുത്തു. അവയില്‍ ചിലത് കാണാം.

'മാജിക്കൽ നൈറ്റ്' - എന്ന് പേരിട്ട കെൽവിൻ യുവാന്‍റെ ചിത്രം. 2020 ലെ ഇന്‍റർനാഷണൽ ലാൻഡ്‌സ്‌കേപ്പ് ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ മത്സരത്തിലെ ഓവറോൾ വിജയിയാണ് ഹോങ്കോങ്ങിൽ നിന്നുള്ള കെൽവിൻ യുവാൻ. നോർവേയിലെ ട്രോംസോയില്‍ നിന്നുള്ള ചിത്രം.

ഐസ് ലാൻഡിലെ ഉയർന്ന പ്രദേശങ്ങളിൽ കൈ ഹോർനുങ് പകര്‍ത്തിയ ചിത്രം. ഇതിനെ ലൈഫ് സ്ട്രീംസ് എന്ന് വിളിക്കുന്നു. ഈ വർഷത്തെ ഫോട്ടോ സമ്മാനം നേടിയ ചിത്രം.

കനോസ് ഓവർ കൻസാസ് എന്ന് വിളിക്കുന്ന ഈ നാടകീയ ചിത്രം വിനോന നഗരത്തിനടുത്തുള്ള ഫ്രെഡറിക് കൊസിനിയർ എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയതാണ്. വിധികർത്താക്കളുടെ മികച്ച 101 ചിത്രങ്ങളിലൊന്നായി ഇത് തെരഞ്ഞെടുക്കപ്പെട്ടു.

നോർത്ത് ഈസ്റ്റ് ഗ്രീൻലാൻഡ് നാഷണൽ പാർക്കിന്‍റെ ശാന്തമായ ചിത്രം പകര്‍ത്തിയത് ഫോട്ടോഗ്രാഫർ ക്രെയ്ഗ് മക്ഗോവൻ.

കാലിഫോർണിയയിലെ സിയറ നെവാഡ പർവതനിരയുടെ ഈ മനോഹരമായ ചിത്രം പകര്‍ത്തിയത് സൈമൺ സൂ.

സൈമൺ സൂവിന്‍റെ മറ്റൊരു ചിത്രം. ചൈനയിലെ സിൻജിംഗിലെ ആൽടെയിൽ നിന്ന് പകര്‍ത്തിയത്.

ഇറ്റാലിയൻ ഫോട്ടോഗ്രാഫർ ഇസബെല്ല തബച്ചി, 2020 ഇന്‍റർനാഷണൽ ഭൂ പ്രകൃതി ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ മത്സരത്തിൽ മൂന്നാം സ്ഥാനം നേടി. റഷ്യയിലെ കംചത്ക ഉപദ്വീപിൽ സ്ഥിതിചെയ്യുന്ന വിലുചിക് സ്ട്രാറ്റോ അഗ്നിപര്‍വ്വതത്തിന്‍റെ ചിത്രമാണിത്.

നിക്ക് ഗ്രീൻ പകര്‍ത്തിയ ഡാർട്ട്മൂർ നാഷണൽ പാർക്കിലെ വിസ്റ്റ്മാൻ വുഡിന്‍റെതാണ്.

വടക്കൻ നോർവേയിലെ ട്രോംസിലെ ലിംഗൻ ആൽപ്‌സിന്‍റെ ഈ മനോഹരമായ ചിത്രം പകര്‍ത്തിയത് ഫോട്ടോഗ്രാഫർ ക്ലോസ് ആക്സൽസണാണ്. അദ്ദേഹം ചിത്രത്തിന് ബ്ലൂ അവർ സീനറി എന്ന് പേരിട്ടു.

കവാഗുച്ചി തടാകത്തിൽ നിന്ന് എടുത്ത ജപ്പാനിലെ ഫുജി പർവതത്തിന്‍റെ ഈ ചിത്രം പകര്‍ത്തിയത് അമരേറ്റ് ടാൻസാവെറ്റ്.

ലൈറ്റ് ഓഫ് സ്നോ എന്ന് വിളിക്കപ്പെടുന്ന ഈ അവിശ്വസനീയമായ ഈ ചിത്രം നോർവേയിലെ സെൻജ ദ്വീപില്‍ നിന്ന് ഫോട്ടോഗ്രാഫർ ടോണി വാങാണ് പകർത്തിയത്.

അമേരിക്കൻ ഫോട്ടോഗ്രാഫർ ജോഷ്വ സ്നോ പകര്‍ത്തിയതാണ് ഇന്‍റർസ്റ്റെല്ലാർ എന്ന ഈ ചിത്രം.

ന്യൂ മെക്സിക്കോ ബാഡ്‌ലാന്‍റിലെ വരണ്ട മരുഭൂമിയിയില്‍ നിന്നുള്ള യൂട്ട ക്യാപിറ്റൽ റീഫ് നാഷണൽ പാർക്കിലെ മനോഹരമായ ഈ ചിത്രം പകര്‍ത്തിയത് അമേരിക്കൻ ഫോട്ടോഗ്രാഫർ ചാൻസ് ഓൾറെഡാണ്.

ജോഷ്വ സ്നോയുടെ മറ്റൊരു ചിത്രം വാഷിംഗ്ടണിലെ മൌണ്ട് റെയ്‌നർ നാഷണൽ പാർക്കിലെ അതിശയകരമായ ഭൂമിയെ കാണിക്കുന്നു.

തെക്കൻ അരിസോണയിൽ നിന്നുള്ള ഈ ചിത്രം പകർത്തിയത് അമേരിക്കൻ ഫോട്ടോഗ്രാഫറായ ഡേവിഡ് സ്വിൻഡ്ലറാണ്. മിന്നൽ റെയിൻബോ എന്ന് പേരി നല്‍കിയ ചിത്രം.

ജർമ്മനിയിലെ ബെർച്റ്റെസ്ഗാഡൻ നാഷണൽ പാർക്കിലെ ഹിന്‍റർസി തടാകത്തിന്‍റെ അവിശ്വസനീയമായ ചിത്രം. ഫോട്ടോഗ്രാഫർ അലക്സാണ്ടർ ലോട്ടർബാക്ക് പകർത്തിയ ചിത്രം.

ചിലിയിലെ ടോറസ് ഡെൽ പെയ്ൻ നാഷണൽ പാർക്കില്‍ നിന്നുള്ള ഈ ചിത്രം പകര്‍ത്തിയത് ഫോട്ടോഗ്രാഫർ യുക്കായ് ഡു.

യുക്കായ് ഡുവിന്‍റെ മറ്റൊരു ചിത്രം. അർജന്‍റീനിയൻ പാറ്റഗോണിയയിലെ മോണ്ടെ ഫിറ്റ്സ് റോയിയുടെ ചിത്രം. ഈ ചിത്രത്തിന് ഓറിയോയെന്നാണ് പേര് നല്‍കിയത്.

സ്വിറ്റ്സർലൻഡിലെ ഹിർസലില്‍ നിന്നുള്ള ചിത്രം പകര്‍ത്തിയത് ഫോട്ടോഗ്രാഫർ നിക്ക് ഷ്മിഡ്.

ഇന്തോനേഷ്യയിലെ ജാവ ദ്വീപിലെ ഇജെൻ അഗ്നിപർവ്വത സമുച്ചയത്തിന് മുകളിൽ തിളങ്ങുന്ന ചന്ദ്രന്‍റെ ചിത്രം പകര്‍ത്തിയത് ഫോട്ടോഗ്രാഫർ മില്ലർ യാവോ.